വള്ളത്തോൾക്കവിത ആലാപന മത്സരം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശ്ശൂർ: വള്ളത്തോൾ സ്മാരക വെബ് സീരീസ് മഹാകവി വള്ളത്തോളിന്റെ കവിതകളുടെ ആലാപനമത്സരം നടത്തുന്നു. സ്കൂൾ കുട്ടികളിൽ മലയാളഭാഷയോടും കവിതകളോടും താത്പര്യം വളർത്തുകയാണ് ലക്ഷ്യം. മഹാകവിയുടെ പാടിപ്പതിഞ്ഞിട്ടില്ലാത്ത കവിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നതും ലക്ഷ്യ മാണ്. മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾക്കായി (11,12 ക്ലാസ്സ്) ഓൺലൈനായാണ് മത്സരം.
ഉച്ചാരണശുദ്ധി, അർത്ഥവ്യക്തത, ആലാപനഭംഗി എന്നിവ ഒത്തിണങ്ങിയ പരമാവധി അഞ്ചുമിനിറ്റുള്ള പാരായണം തെളിമയാർന്ന വീഡിയോകളിൽ ജൂൺ 30-നു മുമ്പ് അയയ്ക്കണം. ഓരോ സ്കൂളിൽ നിന്നും മൂന്നുമുതൽ അഞ്ചുവരെ വിദ്യാർഥികളടങ്ങിയ സംഘം ഒന്നിച്ചുപാടിയതാണ് അയയ്ക്കേണ്ടത്. ജയിക്കുന്ന മൂന്നു സ്കൂളുകൾക്കും വിദ്യാർഥികൾക്കും മാതൃഭൂമി സ്പോൺസർ ചെയ്ത ട്രോഫികളും സർട്ടിഫിക്കറ്റും സമ്മാനിക്കും. കവിത തിരഞ്ഞെടുക്കുന്നതിന് മഹാകവിയുടെ സാഹിത്യമഞ്ജരി അല്ലെങ്കിൽ www.vallatholmemorial.org
ഇ-മെയിൽ - This email address is being protected from spambots. You need JavaScript enabled to view it.