മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സിൻ്റെ വിശിഷ്ടാംഗങ്ങളെ പ്രഖ്യാപിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
എം.ടി. വാസുദേവൻനായർ, മധു, ശ്രീകുമാരൻതമ്പി, നിലമ്പൂർ അയിഷ, കെ. ജി. ജോർജ്, ഷീല, ടി. ആർ. ഓമന, ജോൺ പോൾ, കെ. ആർ. വിജയ, ജയഭാരതി എന്നിവരെ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സിന്റെ വീശിഷ്ടാംഗങ്ങളായി പ്രഖ്യാപിച്ചു.
മലയാളം സിനിമ ടെലിവിഷൻ രംഗത്തുള്ള കലാകാരന്മാർക്കും ആ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമുള്ള സംഘടനയാണ് മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സ്.
ഓരോ വർഷവും മലയാള സാഹിത്യ-സിനിമ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ നാലോ അഞ്ചോ പേർക്ക് വീശിഷ്ടാംഗത്വം നൽകാനാണ് മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്സ് തീരുമാനിച്ചിരിക്കുന്നത് എന്ന് അദ്ധ്യക്ഷൻ മലയാളഭൂമി ശശിധരൻനായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്രഖ്യാപനം നടത്താൻ കഴിയാത്തതിനാൽ ഇപ്പോൾ രണ്ടു വർഷങ്ങളിലെയും വീശിഷ്ടാംഗങ്ങളുടെ പേരുകൾ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.