സ്ഥിരം നാടകവേദി സാധ്യമാണോ?
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
നടൻ ഹരീഷ് പേരടി മുന്നോട്ട് വെച്ച, സിനിമാ തിയ്യറ്ററുകളിൽ ടിക്കറ്റ് വെച്ച് നാടകം കളിച്ചുകൂടെ?- എന്ന ക്രിയേറ്റീവ് ആയ ആശയത്തിലേക്ക് ഞാൻ കൂട്ടിച്ചേർക്കുന്നത്...
സ്ഥിരം നാടകവേദിക്ക്, ഫിലിം തിയ്യറ്ററുകൾ / മൾട്ടിപ്ലക്സ് കോംപ്ലക്സ്സുകൾ രാവിലെ 8am-10am മാത്രമായി ചാർട്ട് ചെയ്യേണ്ടി വരില്ലേ?
അല്ലാതെ Producer-Distribution- Theatre Owners Team തിയറ്റർ അനുവദിച്ചു തരുമോ?
ഇനി സ്ക്രീൻ മാറ്റി, നാടകം കളിക്കാൻ പാകത്തിൽ എത്ര തിയറ്റർ കേരളത്തിലുണ്ട്?
നമ്മുടെ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹാളുകളിൽ ഈ സ്ഥിരം നാടകവേദി സംവിധാനം സാധ്യമാണോ?
പെർമനൻറ് നാടക തിയറ്റർ എല്ലാ ജില്ലകളിലും പണിയുന്ന LDF ഗവണ്മെന്റ് പോളിസി എവിടെ വരെയെത്തി?
KSNA സ്പോൺസർ ചെയ്ത 25-ഒന്നര മണിക്കൂർ അമേച്ചർ നാടകങ്ങളും, 50 സോളോ നാടകങ്ങളും, (KSNAയുടെ 2 കളികൾ കഴിഞ്ഞാൽ) പെട്ടിയിലിരിക്കും എന്ന അവസ്ഥയ്ക്ക് എന്ത് പരിഹാരം നമ്മൾ മുന്നോട്ട് വെയ്ക്കും?...
സംഘാടന പ്രാപ്തിയുള്ളവർ ഒന്നോ രണ്ടോ കളികൾ കൂടുതൽ സംഘടിപ്പിച്ചേക്കാം...
അതു കഴിഞ്ഞുള്ള അവസ്ഥ എന്ത്?
ഒന്നരമണിക്കൂർ നാടകം-ഒരു കളിക്ക് 50000+TA കൂട്ടിയാൽ, മൊത്തം 12.30ലക്ഷം (അവതരണം)+TA-2.30 ലക്ഷം = 15 ലക്ഷം രൂപവരും.
50 സോളോകൾക്ക് 15000 രൂപ വീതം(അവതരണം)മൊത്തം 7.30 ലക്ഷം രൂപ + TA-2000 രൂപവീതം 1 ലക്ഷം രൂപ= മൊത്തം 8.30 ലക്ഷം രൂപയും വരും.
ഇതിന് ടിക്കറ്റ് ഇനത്തിൽ എത്ര റിട്ടേൺ കിട്ടും?
ഇവിടുള്ള സിനിമാക്കാർ (നാടകത്തിൽ നിന്നും സിനിമയിലെത്തിയവർ) വിചാരിച്ചാൽ സാധ്യമാണോ?
25 വലിയ നാടകങ്ങൾ + 25 സോളോകൾ (ഒരു ദിവസം 2 വീതം) =50 ദിവസം തുടർച്ചയായി അവതരണം നടക്കും.
എല്ലാ പഞ്ചായത്തുകളിലും എല്ലാ കലാസമിതികളും നാടകം സൃഷ്ടിക്കുന്നവരായാൽ, സംഘാടകർ ഇല്ലാതാവുമോ?
കേരളത്തിലെ കലാസമിതി പ്രസ്ഥാനത്തിന്റെ ജില്ലാതല Co-Ordination നടന്നാൽ കാര്യങ്ങൾ എളുപ്പം നടക്കുമോ?...
(KSNA യുടെ കീഴിൽ- 2011 വരെ- ഒരു കേന്ദ്ര കലാസമിതി ഉണ്ടായിരുന്നു. അത് ആർ ഇല്ലാതാക്കി? എന്തിനു വേണ്ടി?)
വീണ്ടും ഒരു കേന്ദ്ര കലാസമിതിക്ക് ആര് മുൻകൈ എടുക്കും?
KSNA? പുകസാ? LNV? ജനരംഗവേദി? NATAK? നന്മ? PART-ONO Films? അല്ലെങ്കിൽ ആര്?
കൂടുതൽ ജനാധിപത്യ രീതിയിൽ, കൂടുതൽ സുതാര്യമായ പുതിയ നാടക സംഘാടനം?
ആലോചിക്കൂ... ആർക്കൊപ്പവും ഞാനുണ്ട്?
സസ്നേഹം,
ചാക്കോ ഡി അന്തിക്കാട്