ആയിരം യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി അപേക്ഷ ക്ഷണിക്കുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളിൽ നിന്നും കലാവിഷയങ്ങളിൽ നിശ്ചിത യോഗ്യത നേടിയവരോ ഫോക് ലോർ കലാരൂപങ്ങളിൽ പ്രാവീണ്യമുളളവരോ ആയ നിശ്ചിത പ്രായപരിധി കവിയാത്ത യുവകലാകാരന്മാർക്ക് സർക്കാർ വജ്രജൂബിലി ഫെലോഷിപ്പ് നൽകി കലാപരിശീലനത്തിന് നിയോഗിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർക്ക് പ്രതിമാസം 10,000/- രൂപ ഫെലോഷിപ്പ് നൽകുന്നതും അവരെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും കലാഭ്യസനം നൽകുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആതിഥേയത്വത്തിൽ വിന്യസിക്കുന്നതുമാണ്. ചില കലാരൂപങ്ങളിൽ നിലവിലുളള ഫെല്ലോഷിപ്പുകളിലേക്കും ചില കലാരൂപങ്ങളിൽ സമീപ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫെല്ലോഷിപ്പുകളിലേക്കും തെരഞ്ഞെടുക്കപ്പെടാൻ താല്പര്യമുളളവർ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാൽ മാർഗ്ഗമോ 2022 ജൂലൈ 30ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി http://www.culturedirectorate.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.