സിനിമയും കടന്ന് ജീവിക്കുന്നു യേശുവേ നിൻ മുഖം കാണുവാൻ
എ. സെബാസ്റ്റ്യൻ
ഒരു നടൻ്റെ പിറവി തന്നെയാണ് യേശുവേ നിൻ മുഖം കാണുവാൻ എന്ന മ്യൂസിക് ആൽബം തരുന്നത്. രാജു പൗലോസ് എന്ന അഭിനേതാവ് മദ്യപാനത്തിൻ്റെ അങ്ങേ അറ്റം വരെ പോകുമ്പോൾ അതിൻ്റെ രാജുവിൻ്റെ പകർന്നാട്ടത്തിൻ്റെ അങ്ങേ അറ്റമായി തീരുന്നു. നായകൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ച് മദ്യപാനം വെടിഞ്ഞ് താഴെ ഇറങ്ങുമ്പോൾ രാജു എന്ന നടൻ്റെ അഭിനയം ഉയരങ്ങളിലേക്ക് തന്നെയാണ്. അമിതാഭിനയത്തിൻ്റെ ഒരു തരി പോലും കടന്ന് വരാതെ, ആ കഥാപാത്രം ആവശ്യപ്പെടുന്നത് എന്തോ അതിന് മുകളിലേക്കും താഴേയ്ക്കും പോകാതെ കൃത്യം സ്കെയില്‍ പിടിക്കുവാൻ കഴിയുന്നത് എല്ലാവർക്കും കഴിയുന്നതല്ല.
മാർട്ടിൻ അങ്കമാലി എന്ന ബഹുമുഖ പ്രതിഭയുടെ കഴിവുകൾ ഇനിയും പുറത്ത് വരാനിരിക്കുന്നുള്ളു. രാജുവിനെ പെർഫോം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഇമ്പമുള്ള വരികളും സംഗീതവും മാർട്ടിൻ്റെ വിരൽ തുമ്പിൽ നിന്നും വാർന്ന് വീഴുമ്പോൾ അതും സംഗീതം പഠിക്കാതെ ഇത്രയും മികവുറ്റതാക്കാൻ ഇവിടെ കൊണ്ടും തീരുന്നില്ല ആൽബത്തിന് വേണ്ട മികച്ച തിരക്കഥയൊരുക്കുക മാത്രമല്ല, അത് ഭംഗിയായി സംവിധാനം ചെയ്യുവാൻ കഴിഞ്ഞു എന്നതിലാണ് ഈ കൊച്ച് സിനിമ വലിയ സിനിമയായി മാറുന്നത്. ആൽബം കഴിയുമ്പോൾ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മാർത്ഥമായി പറയുന്നത് തന്നെയാണ് ഇതിൻ്റെ മികവ്.
അഭിനയിച്ച അല്ല ആൽബത്തിൽ ജീവിച്ച ജോജോ ജോൺ, ആർ എൽ വി ജെസ്സിയും ഭവശിറാമും മാർട്ടിനും മുഴുവൻ പേരും അഭിനന്ദനമർഹിക്കുന്നു. കാഴ്ചക്കാരൻ്റെ കണ്ണായ ക്യാമറമാനും എഡിറ്ററുമായ ആൻ്റണി വീനസ്, മേയ്ക്കപ്പ് എല്ലാ തരത്തിലും മികവ് പുലർത്തുവാൻ കഴിയുക എന്നത് എപ്പോഴും സംഭവിക്കുന്നതല്ല. എല്ലാവരെയും കൂട്ടിയിണക്കി ഇതിലും വലുത് ഇവരിൽ നിന്നും പ്രതീക്ഷിക്കാം.