വൃക്ഷ് ദി തീയേറ്റർ അശ്വഘോഷ പുരസ്കാരം ഓം ചേരി എൻ എൻ പിള്ളയ്ക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ന്യൂഡൽഹി :വൃക്ഷ് ദി തിയേറ്റർ ആർട്ട് ഫോർ ഹ്യു മാനിറ്റി ഏർപ്പെടുത്തിയ അശ്വഘോഷ ആജീവനാന്ത പുരസ്കാരം നാടകാചാര്യൻ പ്രൊഫ. ഓംചേരി എൻ.എൻ. പി ള്ളയ്ക്ക് സമ്മാനിക്കും. നാടകരംഗത്ത് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം.
പുരസ്കാരം ലോക നാടക ദിനമായ ഞായറാഴ്ച അദ്ദേഹത്തിൻറ വസതിയിലെത്തി സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡൽഹിയിലെ ഏറ്റവും അറിയപ്പെടുന്ന നാടക സംഘടനയാണ് വൃക്ഷ. ഇന്ത്യയിൽ ആദ്യമായി മൈക്രോ ഡ്രാമ ഫെസ്റ്റ് തെസ്പിസ് സംഘടിപ്പിച്ചു ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ചരിത്രവും വൃക്ഷിനുണ്ട്. കൂടാതെ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കാറുള്ള പ്രവാസി നാടകോത്സവത്തിലും ഒട്ടേറെ പുരസ്കാരങ്ങൾ വൃക്ഷം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്ര പുരുഷന്മാരിൽ ഒരാളായ വി.പി. മേനോനെ കുറിച്ചുള്ള ചരിത്രമെഴുതിയ ഹൃദയങ്ങൾ എന്ന നാടകത്തിലൂടെയാണ് വൃക്ഷ് എന്ന നാടക സംഘടന ഡൽഹിയിൽ രംഗത്തുവരുന്നത്.