നാടകത്തിന് അവതരണങ്ങൾ തന്നാൽ എന്റെ ഓപ്പറേഷനുള്ള പണം കണ്ടെത്താം. നാടക കലാകാരൻ ബിച്ചൂസ് ചിലങ്കയുടെ ആർജവത്തോടെയുള്ള സഹായ അഭ്യർത്ഥന നാടകലോകം കേൾക്കണം.
പ്രിയ നാടക ബന്ധുക്കളേ ....
ഇത് ഒരു സഹായ അഭ്യർത്ഥന ആണ്.
മുഴുവൻ വായിക്കണേ ...
കഴിഞ്ഞ 30 വർഷമായി ഞാൻ അൾസർ പേഷ്യന്റെ ആയിരുന്നു.
മുഴുവൻ സമയ കലാകാരൻ ആയതുകൊണ്ടുതന്നെ
ഭക്ഷണം ഉറക്കം മറ്റ് ജീവിത ശൈലികളിൽ കൃത്യത പുലർത്താൻ നമുക്ക് കഴിയാറില്ല.
ചെയ്യുന്ന വർക്കിന്റെ കമ്മിറ്റ് മെന്റ് അതിന്റെ ഗവേഷണ സ്വഭാവം എന്നിവ കൊണ്ടാണത്.
ഈ ലോക്ക് ഡൗണിൽ
ഞാൻ 5 നാടകങ്ങൾ എഴുതി.
അത് കഴിഞ്ഞപ്പോഴേക്കും അൾസർ അധികമായി
ഒരു ആറേഴ് മാസമായി നിരന്തരമായി ആശുപതി വാസമാണ്.
വയർ വീർത്തു.വയറ്റിൽ നിന്നും രക്തം പോകാൻ തുടങ്ങി. കുടലിൽ പഴുപ്പോ പുണ്ണോ ഉണ്ടോ എന്ന് ഡോക്ടർ സംശയം പറഞ്ഞു. എന്റസ്കോപി, ക്ലോണ സ്കോപി, USG എല്ലാം എടുത്തു. അവസാനം ഡോക്ടർ ഓപ്പറേഷൻ നിശ്ചയിച്ചു. ഈ മാസം ജനുവരി - 27ന് ഇക്കാലമത്രയും സഹായ ഹസ്തവും ആയി കൂടെ നിന്ന ഒരു പാട് സുഹൃത്തുക്കളുണ്ട്
ഇനിയും അവരെ ബുദ്ധിമുട്ടിക്കരുതല്ലോ ..
അതിജീവനം അരങ്ങിലൂടെ
ഈ പ്രതിസന്ധി മറികടക്കാൻ പ്രിയ നാടക ബന്ധുക്കളോട് ഞാൻ സഹായം അഭ്യർഥിക്കുകയാണ്.
എന്റെ മകൾ
ചിന്നൂസ് ചിലങ്ക
തയ്യാറാക്കിയ 30 മിനുട്ട് ദൈർഖ്യം ഉള്ള രണ്ട് നാടകങ്ങളാണിവ.
1 മകൾ -
2 ജാപ്പ് മണ്ണിന്റെ ചരിത്രം
ഏത് വേദിയിലും, ആൾക്കൂട്ടത്തിനു നടുവിലും ,
തെരുവിലും അവതരിപ്പിക്കാൻ കഴിയുന്ന രീതിക്കാണ്
ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്.
കോവിഡ് മാനദണ്ഢങ്ങൾ എല്ലാം പാലിച്ചു കൊണ്ടു തന്നെ ഈ ജനുവരി 27 ന് മുമ്പ് കഴിയുന്നത്ര വേദികൾ തന്നാൽ
ആശുപതി ചിലവുകൾ
മുടക്കം കൂടാതെ നടക്കും.....
വിശക്കുമ്പോൾ ആണല്ലോ ഭക്ഷണം ആവശ്യം .....
സസ്നേഹം
ബിച്ചൂസ് ചിലങ്ക
ഫ്ലോട്ടിംഗ് തീയ്യറ്റർ
കോഴിക്കോട്
9061168578