ലോക നാടക വാർത്തകളെ കുറിച്ച്
ലോകത്തിലെ മലയാളി നാടകപ്രവർത്തകർക്ക് നാടകവാർത്തകൾ പങ്ക് വയ്ക്കുന്നതിനു വേണ്ടി നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പോയിൽക്കാവ് തുടങ്ങിയ വാട്സ്ആപ്പ് കൂട്ടായ്മ ഇന്ന് രണ്ടായിരത്തോളം ആക്റ്റീവ് മെമ്പേർസും, പതിനായിരത്തോളം ഫോളോവേഴ്സും ഉള്ള ഒരു ഓൺലൈൻ സംരംഭമായി മാറിയിരിക്കുന്നു. കോവിഡു കാലത്തിന്റെ തുടക്കത്തിൽ തന്നെ ആക്ട് ഓൺലൈൻ എന്ന പേരിൽ അഞ്ചു മിനിറ്റ് സമയ പരിധിയുള്ള ഏകപാത്രവീഡിയോ നാടക മത്സരം സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. എം. മുകുന്ദൻ ഫലപ്രഖ്യാപനം നടത്തിയ ഈ മത്സരത്തിന്റെ വിധിനിർണയം നടത്തിയത് പ്രിയനന്ദനൻ, ചന്ദ്രദാസൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ആയിരുന്നു. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നും ലോകത്തിലെ 22 രാജ്യങ്ങളിൽ നിന്നും എൻട്രികൾ ലഭിച്ചപ്പോൾ ഈ മത്സരം ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഏകപാത്ര നാടക മത്സരമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പരിഗണന പട്ടികയിലും ഇടം പിടിച്ചു. തികച്ചും വ്യത്യസ്തമായ ഈ ആശയത്തിനു ശേഷം കുടുംബശബ്ദനാടകോത്സവം, കുട്ടികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ ഓൺലൈൻ മനോധർമ്മാഭിനയമത്സരം എന്നിവ സംഘടിപ്പിച്ചു.