ദേവ്ജി - ബികെഎസ് - ജിസിസി കലോത്സവം
- വാർത്ത - ലേഖനം
ബഹ്റൈൻ കേരളീയ സമാജം (BKS) GCC-യിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി ഏറ്റവും വലിയ കലാ സാംസ്കാരിക ഉത്സവം സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന 'ദേവ്ജി - ബികെഎസ് ജിസിസി കലോത്സവം', ആർട്ട് ഫെസ്റ്റ്, ഏകദേശം 1000 മത്സരാർത്ഥികളുടെ സാംസ്കാരികവും കലാപരവുമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കും.
ഈ വർഷം, ആദ്യമായി ജിസിസിയിൽ താമസിക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികൾക്കായി തുറന്നിരിക്കുന്ന ആർട്ട് ഫെസ്റ്റിവലിൽ 100 വ്യക്തിഗത മത്സരങ്ങളിലും 60 ലധികം ഗ്രൂപ്പ് മത്സരങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കല, സാംസ്കാരികം, സാഹിത്യം, തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയാകും ആർട്ട് ഫെസ്റ്റ്. ഈ പ്ലാറ്റ്ഫോം കുട്ടികൾ അവതരിപ്പിക്കുന്ന കലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും സഹായിക്കുക മാത്രമല്ല, അവർക്ക് ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേരാനും പരസ്പരം സംസ്കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനും അവസരമൊരുക്കും.
ആർട്ട് ഫെസ്റ്റ് ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കും. പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന ചടങ്ങ് നടക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉത്സവം അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ആർട്ട് ഫെസ്റ്റ് കൺവീനർ lnv gcc അഡ്മിൻ അംഗം ബിനു വേലിയിൽ എന്നിവർ അറിയിച്ചു.
കുട്ടികൾക്ക് വിവിധ കലാരൂപങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്തമായ വിവിധ യുവജനോത്സവങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ, ബഹ്റൈനിലെ ഏറ്റവും വലുതും മുൻ മാതൃകകൾ ഇല്ലാത്തതുമായ കലോത്സവങ്ങളിൽ ഒന്നായി മാറുമെന്നും രാധാകൃഷ്ണ പിള്ള കൂട്ടിച്ചേർത്തു.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സീനിയർ മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയർ വിഭാഗത്തിൽ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകളും സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, നാട്യ രത്ന, സംഗീത രത്ന, കലാ രത്ന, സാഹിത്യ രത്ന എന്നിവയാണ് മറ്റ് ടൈറ്റിലുകൾ.
ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ബഹ്റൈനിലെ വിവിധ വേദികളിലായിരിക്കും നൃത്ത സംഗീത മത്സരങ്ങളും ഗ്രൂപ്പ് ഇന മത്സരങ്ങളും നടക്കുക. ബഹ്റൈന് പുറത്ത് നിന്ന് വരുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബികെഎസ് താമസവും ഭക്ഷണ സൗകര്യവും ഒരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മത്സരങ്ങളും രജിസ്ട്രേഷനും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബഹ്റൈൻ കേരള സമാജം വെബ്സൈറ്റിൽ https://www.bksbahrain.com / gcckalotsavam ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബിനു വേലിയിൽ 00973-39440530/ ഫിറോസ് തിരുവത്ര 00973-33369895
എന്നീ ബഹ്റൈൻ നമ്പറുകളിൽ ബന്ധപ്പെടുക.
ബഹ്റൈൻ ഒഴികെയുള്ള ജിസിസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും
ആർട്ട് ഫെസ്റ്റ് ജിസിസി കോർഡിനേറ്റർസ് ആയ മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മ, ലോക നാടക വാർത്തകൾ അഡ്മിൻ അംഗങ്ങളുടെ
താഴെ പറയുന്ന നമ്പറുകളിലും ബന്ധപ്പെവുന്നതാണ്.
അജയ് അന്നൂർ (+971 502009293)
അഫ്സൽ എം എം (+971 557488630)
നൗഷാദ് ഹസ്സൻ (+971 504513289)
സുനിൽ കെ ചെറിയാൻ ( +965 66041457)
അൻസാർ kpac (+968 98504787)
മാത്തുക്കുട്ടി പള്ളിപ്പാട് (+966 564439143).
ആർട്ട് ഫെസ്റ്റിനു ആശംസകളോടെ
എൽ എൻ വി സെൻട്രൽ അഡ്മിൻ കമ്മിറ്റി.