സ്കൂൾ ഓഫ് ഡ്രാമ; കൾട്ടിന്റെ പുതിയ നാടകം അരങ്ങിലേക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരളത്തിലെ ആദ്യ പ്രൊഫഷണൽ നാടക റപ്രട്ടറി സ്കൂൾ ഓഫ് ഡ്രാമ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയേറ്ററിന്റെ നാൽപതാം വർഷത്തിൽ അവതരിപ്പിക്കുന്ന പുതിയ നാടകമായ ഊത്തും ചളിയേറും നവംബർ 14, 15 തീയതികളിൽ സ്കൂൾ ഓഫ് ഡ്രാമയിൽ അരങ്ങേറുന്നു.
സാഹിത്യത്തിൽ നോബൽ പ്രൈസ്ന് അർഹനായ ഇറ്റാലിയൻ നാടക കൃത്തും സംവിധായകനും അഭിനേതാവും ഗായകനുമായ ഡാരിയോ ഫോയുടെ
പ്രശസ്ത നാടകമായ ട്രമ്പെറ്റ്സ് ആന്റ് റാസ്ഫെറീസ് എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഊത്തും ചളിയേറും.
സുനിത, കല്ലു,മനു എസ്. പ്ലാവിള, അഖിൽ വിശ്വനാഥൻ, സതീഷ് പുളിക്ക, ശിവപ്രസാദ്, ഷിനിൽ വടകര, യോഗേഷ്, നന്ദു ബാല, സോജൻ റോസമ്മ സാം, അമൽ സി ദാസ് തുടങ്ങിയവർ വിവിധ കഥാ പാത്രങ്ങൾക്ക് അരങ്ങിൽ ജീവൻ നൽകും.
പിന്നരങ്ങിൽ
ചമയം & വസ്ത്രാലങ്കാരം ഡോ. ഷിബു എസ്. കൊട്ടാരം. നിർവ്വഹണം പ്രേമൻ. സ്റ്റേജ് മാനേജർ സോജൻ റോസമ്മ, ലൈറ്റിങ് ഡിസൈൻ സജാസ് റഹ്മാൻ, നിർവ്വഹണം പ്രദീപ് കെ. ശ്രീ & നീരജ് വി. എസ്, നാടക രൂപാന്തരം രോഹിത് സേവ്യർ & മൂർ.
രംഗ സജ്ജീകരണം ജോബി താന്നിപ്പറമ്പിൽ & എൽ ഇ ഡി ശ്രീജിത്ത്. സംഗീതം ശ്രീകാന്ത് സുനിതൻ, മനു വേണുഗോപാൽ & അഭിനേതാക്കൾ. രംഗ സാമഗ്രികൾ വിശാഖ്, പോസ്റ്റർ ഡിസൈൻ അംജദ് അലി, സംഘാടനം നജ്മുൽ ഷാഹി, സാങ്കേതിക സഹായം അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ കൾട്ട്
അരങ്ങിൽ എത്തിക്കുന്ന
നാടകത്തിന്റെ ഡിസൈനും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ശ്രീ. ബിരേഷ് കൃഷ്ണനാണ്.