സഫ്ദർ ഹഷ്മി അനുസ്മരണ ദേശീയ തെരുവ് നാടകോത്സവത്തിനു കൊല്ലം വേദിയാകും.
- വാർത്ത - ലേഖനം
സ്വന്തം ലേഖകൻ
കൊല്ലം : കടപ്പാക്കട സ്പോർട്സ് ക്ളബ്ബും കൊല്ലം ജില്ല ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള സംഗീത നാടക അക്കാദമി ലോക നാടക വാർത്തകൾ നവമാധ്യമ കൂട്ടായ്മ, ദക്ഷിണ മേഖല സഫ്ദർ ഹഷ്മി അനുസ്മരണ പ്രഥമ ജനകീയ ദേശീയ തെരുവ് നാടകോത്സവം ജനുവരി 26, 27 തീയതികളിൽ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് അങ്കണത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു.
ജനുവരി മൂന്ന് തിങ്കളാഴ്ച കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് പ്രസിഡന്റ് അഡ്വ. ജി സത്യ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കൊല്ലം ഡെപ്യൂട്ടി മേയർ ശ്രീ. കൊല്ലം മധു നിർവ്വഹിച്ചു.
യോഗത്തിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളികൃഷ്ണൻ, സെക്രട്ടറി ഡി സുകേശൻ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അഡ്വ. കെ പി സജിനാഥ്, കൊല്ലം ജില്ല എൻ ജി ഒ യൂണിയൻ സെക്രട്ടറി അജു വി ആർ, ഉളിയക്കോവിൽ ശശി, രാജേഷ് അമ്പാടി, ജവഹർ എൻ വി, കെ വി ജ്യോതിലാൽ, അഫ്താബ്, എസ്. സജിത്ത്, എം ജി സുനിൽ കുമാർ, മോഹൻ രാജ് പി എൻ തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖല തെരുവ് നാടകോത്സവ സംഘാടക സമിതി ചെയർമാനായി കെ ബി മുരളി കൃഷ്ണനെയും ജനറൽ കൺവീനറായി റാഫി കാമ്പിശ്ശേരിയെയും തെരഞ്ഞെടുത്തു. 51 പേരടങ്ങുന്ന സംഘാടക സമിതിയും രൂപീകരിച്ചു.