സഹായി
സുധാകരൻ ചൂലൂർ
അയ്യോ ... എന്നെ ഒന്നു സഹായിക്കാമോ ... ഈ ദുരന്ത കാലത്ത് ഞാനും എന്റെ കുടുംബ്ബവും വലിയ കഷ്ടപ്പാടിലാ... സഹായിക്കാമോ....? സഹായിക്കാം ..പക്ഷെ ഈ ദുരന്ത മനുഭവിക്കുന്ന ജനങ്ങളിൽ നിന്ന് നിങ്ങളെ എങ്ങനെ തിരിച്ചറിയും...? "ഞാനൊരു കലാകാരനാണ് ... കഷ്ട്ടം കലാകാരന്മാർ വലിയ ദുരിതത്തിലാണെന്നറിയാം. ഇവരിൽ നിന്ന് നിങ്ങളെ എങ്ങിനെ വേർതിരിച്ചറിയും..? ഞാൻ നാടകക്കാരനാണ് ...! അതേയോ കലാകാരന്മാരെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് നാടകക്കാരാണെന്നറിയാം .. നിങ്ങളെ മാത്രം എങ്ങിനെ തിരിച്ചറിയും....? അതും ശരിയാണ് ... ഞങ്ങൾ വലിയ അഭിമാനികളാ.. . മറ്റുള്ളവർ അഭിമാനികളല്ലെന്നാണോ ... ..? അയ്യോ അങ്ങിനെയല്ല നാടിന്റെ പ്രയാസങ്ങളും ദുരിതങ്ങളും വിളിച്ചുപറയാൻ ഞങ്ങളുണ്ടാവും സൊന്തം കാര്യം വരുമ്പോൾ മടിയാ...ഓ... അതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾ തിരിച്ചറിയാതിരുന്നത് ...ആട്ടെ എന്നെ തിരിച്ചറിഞ്ഞാൽ എന്നെ സഹായിക്കാമോ ...? അത് ആലോചിക്കേണ്ട കാര്യമാണ് തീർച്ചയായും നിങ്ങളുടെ കാര്യം ഗൗരവമായെടുക്കും ...!! ആലോചിച്ചിട്ട് എന്റെ കാര്യം എന്നേക്ക് പരിഗണിക്കും..? അതിന് കുറച്ച് സമയമെടുക്കും ... എന്നേക്ക് സഹായിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല ... അതുവരെ ഞാനെങ്ങനെ ജീവിക്കും ...? പ്രതീക്ഷ കൈവിടാതിരിക്കുക ഈ ദുരന്ത കാലവും കടന്നുപോകും ...!! ( ഈ ദുരന്ത കാലവും കടന്നുപോകാൻ കഴിഞ്ഞാൽ പിന്നെ എനിക്കെന്തിനാ നിങ്ങളുടെ സഹായം).