സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്ന ബെൻ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അൻപത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ജനപ്രിയ ചിത്രമായി മാറി. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു.
നടിയും സംവിധായികയുമായി സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമജൂറി സിനിമകള്‍ കണ്ടുകഴിഞ്ഞു. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനമാണിത്. കോവിഡ് വരുന്നതിന് മുമ്പ് തീയറ്ററുകളിലും അതിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയില്‍ വന്നത്.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുരസ്കാരങ്ങള്‍ നേടിയവര്‍.
മികച്ച നടൻ - ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി - അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം - ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ (ചിത്രം - എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെഗ്ഡേ)
മികച്ച നവാഗത സംവിധായകന് - മുസ്തഫ (ചിത്രം – കപ്പേള)
മികച്ച സ്വഭാവ നടൻ - സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)
മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)
മികച്ച ബാലതാരം ആൺ - നിരഞ്ജൻ. എസ് (ചിത്രം - കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി)
മികച്ച കഥാകൃത്ത് - സെന്ന ഹെഗ്ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്)
മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന് - എം. ജയചന്ദ്രന് (ചിത്രം - സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രന് (ചിത്രം - സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന് - ഷഹബാസ് അമന്
മികച്ച പിന്നണി ഗായിക - നിത്യ മാമന് ഗാനം - വാതുക്കല് വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും)
മികച്ച ചലച്ചിത്ര ഗ്രന്ഥം - ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍ ഗ്രന്ഥകര്‍ത്താവ് - പി.കെ.സുര്രേന്ദന്
മികച്ച ചലച്ചിത്ര ലേഖനം - അടൂരിന്റെ അഞ്ച് നായക കഥാപാര്രങ്ങള്‍ (സമകാലിക മലയാളം വാരിക)
മികച്ച ഡബ്ബിങ് ആർടിസ്റ്റുകൾ - ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം), റിയ സൈറ (അയ്യപ്പനും കോശിയും)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് - റഷീദ് അഹമ്മദ്
മികച്ച കലാസംവിധാനം - സന്തോഷ് ജോണ്‍
മികച്ച ചിത്രസംയോജകന്‍ - മഹേഷ് നാരായണന്
മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് – നാഞ്ചിയമ്മ
മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)
മികച്ച വിഷ്വൽ എഫക്റ്റ് - സര്യാസ് മുഹമ്മദ് (ചിത്രം- ലൗ)
പ്രത്യേക ജൂറി പരാമർശം: അഭിനയം - സിജി പ്രദീപ് (ചിത്രം- ഭാരതപ്പുഴ)