നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു
Theatre correspondent
രാജ്യത്തെ പ്രഥമ നാട്യ പരിശീലന സ്ഥാപനമായ സ്കൂൾ ഓഫ് ഡ്രാമ എൻ എസ് ഡി (NSD)യിൽ വച്ച് 2021 സെപ്റ്റംബർ / ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന 2021 -2022 അധ്യയന വർഷത്തെ ഒരു വർഷ റെസിഡൻഷ്യൽ കോഴ്സിന്റെ പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷകൾ ക്ഷണിക്കുന്നു .
കേന്ദ്രങ്ങൾ താഴെ സൂചിപ്പിക്കുന്നു .
1 .ബംഗളുരു കേന്ദ്രം -അഭിനയത്തിൽ ഒരുവർഷ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സ്.
2 .സിക്കിം കേന്ദ്രം -നാടകാഭിനയത്തിൽ ഒരുവർഷ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സ്.
3 .ത്രിപുര കേന്ദ്രം -തിയേറ്റർ ഇൻ എഡ്യുക്കേഷനിൽ ഒരുവർഷ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സ്.
4 .വാരാണസി കേന്ദ്രം -ഇന്ത്യൻ ക്ലാസ്സിക്കൽ തീയേറ്റർ വിഷയത്തിൽ ഒരുവർഷ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്സ്.
രാജ്യത്തോ സംസ്ഥാനത്തോ പിടിപെട്ട കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് കാമ്പസുകളിൽ വച്ച് കോഴ്സ് നടത്താൻ സാധിക്കാതെ വന്നാൽ ഓൺലൈനായി കോഴ്സ് നടത്താനുള്ള അധികാരം എൻ എസ് ഡി യിൽ നിക്ഷിപ്തമാണ് .
ഓൺലൈൻ അപേക്ഷ ഫോറങ്ങൾ 2021 ആഗസ്ത് 12 മുതൽ ലഭ്യമായിരിക്കും . ഓൺലൈൻ അപേക്ഷ ഫോറങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ആഗസ്ത് 27 ന് വൈകീട്ട് 5 മണി വരെയാണ്.
2020 -2021 അധ്യയന വർഷത്തെ കോഴ്സിലേക്ക് 2020 ജൂലൈ / ആഗസ്റ് മാസത്തിൽ അപേക്ഷിക്കുകയും ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . ചുരുക്കപ്പട്ടികയിൽ പേര് വന്നവരുടെ വിവരങ്ങൾ എൻ എസ് ഡി യുടെ വെബ്സൈറ്റായ https://www.centeradmission.nsd.gov.in ലോ www.nsd.gov.in ലോ പരിശോധിക്കാവുന്നതാണ് .
പ്രവേശന നടപടികളുടെ വിശദവും പൂർണവുമായ അറിവിന് വെബ്സൈറ്റ് ആയ https://www.centeradmission.nsd.gov.in അല്ലെങ്കിൽ www.nsd.gov.in പരിശോധിക്കുക .കോഴ്സുമായി ബന്ധപ്പെട്ട തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ / തിരുത്തലുകൾ എന്നിവ വെബ്സൈറ്റിൽ മാത്രം അപ്ലോഡ് ചെയ്യുന്നതിനാൽ എല്ലാ അപേക്ഷകരും വെബ്സൈറ്റ് സമയാസമയങ്ങളിൽ പരിശോധിച്ചു കൊണ്ടിരിക്കേണ്ടതാണ് .