യുവസാഹിത്യ ക്യാമ്പിൽ ഇപ്പോൾ അപേക്ഷിക്കാം.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഇരുപത്തെട്ടാം ചരമവാർഷികത്തിൻ്റെ ഭാഗമായി ഒരുക്കുന്ന ബഷീർ ഫെസ്റ്റിൽ യുവസാഹിത്യകാരന്മാർക്കായി കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു.
15 വയസ്സിനും 30 വയസ്സിനുമിടയിലുള്ളവർക്ക് ജൂലായ് 4ന് വൈലാലിൽ വച്ച് (ബഷീർ വസതി) നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കാണ് അവസരം. സാഹിത്യകാരൻ സുഭാഷ് ചന്ദ്രനാണ് ക്യാമ്പ് ഡയറക്ടർ. സച്ചിദാനന്ദൻ, എം .മുകുന്ദൻ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ സാന്നിദ്ധ്യം ക്യാമ്പിലുണ്ടാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 'ഞാനറിയുന്ന ബഷീർ' എന്ന വിഷയത്തിൽ മൂന്നു പുറത്തിൽ കവിയാത്ത ഒരു കുറിപ്പ് തയ്യാറാക്കി പേരുവിവരങ്ങൾ സഹിതം ജൂൺ 28നകം ഇ-മെയിൽ അയക്കണം. This email address is being protected from spambots. You need JavaScript enabled to view it. ഫോൺ: 7736189714