കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം വ്യത്യസ്തമായി പാട്ടുപാടുന്ന വെള്ളായി
- ഫെയിസ്ബുക്ക് പോസ്റ്റ്
അനിൽ കുമാർ കണ്ണൻ
പ്രൊഫഷണൽ നാടകമൽസരത്തിൽ അവതരണത്തിൽ ഞെട്ടിച്ച് "പാട്ടുപാടുന്ന വെള്ളായി". ചിലർ അങ്ങനെയാണ് നമ്മെ വിസ്മയിപ്പിച്ചു കളയും, കൃത്യമായ അവതരണരീതി, അതിഭാവുകത്വമില്ലാതെ, ബഹളങ്ങൾ ഇല്ലാതെ , ടെൻഷൻ ഇല്ലാതെ, അങ്ങനെ... അങ്ങനെ... കഥാപാത്രങ്ങൾ... കഥാപാത്രങ്ങളായി ജീവിച്ച്... ജീവിച്ച്....! നാടിന്റെ വിപത്തായ ലഹരിയുടെ കറുത്തലാഭത്തിൽ, പണത്തിന്റെയും , അഹങ്കാരത്തിന്റെയും ധാർഷ്ട്യം കീഴാളനായ കറുത്തവനെ ചവിട്ടിമെതിക്കുമ്പോൾ ഉള്ളവന്റെ ഭാവിതലമുറയിലെ കുട്ടികൾ പോലും അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരും. നിഷ്കളങ്കനായ ,വിദ്യാർത്ഥിയായ കുട്ടി, ആദിവാസിയായ വെള്ളായി മൂപ്പനെ, അയാളുടെ പാട്ടിനെ സ്നേഹിക്കുന്നു.
രക്ഷാകർത്താക്കൾ മക്കളെ കള്ളം പറഞ്ഞ് പഠിപ്പിക്കാതെ നല്ലത് പറഞ്ഞുകൊടുത്ത്, ഭാവി തലമുറയെ, സമത്വവും, ജനാധിപത്യവും എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നവരാകണം എന്നും നാടകം പറയുന്നു. എല്ലാവരും തുല്യരാണ് , നമ്മളൊന്നാന്നെന്ന് അടയാളപ്പെടുത്തുന്ന കുട്ടികളുടെ സ്കൂളിലെ "യൂണിഫോം " പോലെ, ഈതലമുറയ്ക്ക് 10 രൂപയ്ക്ക് ഊണ് നൽകുന്ന ഭരണപക്ഷത്തെപോലെ ,ഹൃദ്യമായ നാടകം. Currect measurement ഉള്ള നാടകം. എല്ലാം നന്നായി, അഭിനേതാക്കളെല്ലാം ഗംഭീരം. ഷാപ്പുകാരൻ സുനിയെ നല്ലനടൻമാരുടെ പട്ടികയിൽപ്പെടുത്താം, അഭിനന്ദനങ്ങൾ ടീം ബ്രഹ്മ വള്ളുവനാട്