നാടകക്കാർക്ക് ആശ്വാസമായി ശ്രാവ്യം 21
ലോക് ഡൗൺ കാലത്ത് നാടകകാർക്ക് പുത്തൻ ഉണർവുമായി ശ്രാവ്യം 21 എത്തുന്നു.
പഴയ കാല റേഡിയോ നാടകങ്ങൾക്ക് സമാനമായി ശ്രവ്യ നാടക മത്സരമാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത മുഖ പുസ്തക കൂട്ടായ്മയായ ഞങ്ങൾ ആറ്റിങ്ങൽക്കാരാ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഈ ശ്രവ്യ നാടക മത്സരം സംഘടിപ്പിക്കുന്നത്.
അനശ്വര നാടക കലാകാരനായ MS സതീഷിന്റെ അനുസ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. നാടക രംഗത്തേയും സിനിമ രംഗത്തേയും പ്രശസ്തരായ ജൂറി പാനൽ തിരഞ്ഞെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച നാടകം 25000 രൂപ
മികച്ച സംവിധായകൻ നാടക രചന നടൻ നടി ശബ്ദമിശ്രണം എന്നിവയ്ക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളാണ് സമ്മാനമായി നല്കുന്നത്.
ബാക്കി വരുന്ന തുക കോവിഡ് കാലത്ത് അവശത അനുഭവിക്കുന്ന കലാകാർക്ക് വീതിച്ചു നല്കുമെന്ന് സംഘാടനത്തിന് നേതൃത്വം നല്കുന്ന അയ്യപ്പൻ N പറഞ്ഞു
ശ്രാവ്യം 21 ന്റെ ആദ്യ പോസ്റ്റർ പ്രകാശനം MS സതീഷിന്റെ ഭാര്യ ആശ സതീഷിന് പ്രശസ്ത നടൻ റിജു റാം നല്കി പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു .for more details Watsup 00 91 98953 57788