മഞ്ജു ഉണ്ണികൃഷ്ണൻ്റെ ഒരാളെ സൂക്ഷ്മം ഓർമിക്കും വിധം പ്രകാശിപ്പിച്ചു
- വാർത്ത - ലേഖനം
എ. സെബാസ്റ്റ്യൻ
അങ്കമാലി : ക്ലാസിക് കാലം കഴിഞ്ഞും കവിതകൾ എഴുതപ്പെടുന്നുണ്ടെന്നും വായിക്കപ്പെടുന്നുണ്ടെന്നും അത്തരം വായനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കവയിത്രിയാണ് മഞ്ജു ഉണ്ണികൃഷ്ണനെന്നും പ്രശസ്ത നിരൂപകൻ വിജു നായരങ്ങാടി പറഞ്ഞു. നേർരേഖയിൽ പറഞ്ഞാൽ എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയയായ മഞ്ജു ഉണ്ണികൃഷ്ണൻ്റെ രണ്ടാമത്തെ കവിതാസമാഹാരം "ഒരാളെ സൂക്ഷ്മം ഓർമ്മിക്കും വിധം" എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു. മലയാളത്തിൻ്റെ പ്രിയ കഥാകാരി പ്രിയ എ.എസ് തിരക്കഥാകൃത്തും മികച്ച വായനക്കാരനുമായ ബിപിൻ ചന്ദ്രന് നൽകി പ്രകാശിപ്പിച്ചു. നായത്തോട് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കവിയും ഗാന രചയിതാവും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ പുഴങ്കര ഉദ്ഘാടനം നിർവഹിച്ചു.
സാംസ്കാരികവേദി പ്രസിഡൻറ് ഷാജി യോഹന്നാൻ അധ്യക്ഷനായി. കവി എസ്.കണ്ണൻ, ഡോ.ആശാലത, ജിംസ് ഏല്യാസ് എന്നിവർ സംസാരിച്ചു.