നാടക സംവിധാന കലയുടെ കുലപതി പീറ്റർ ബ്രൂക്ക് വിടവാങ്ങി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രമുഖ ഇംഗ്ലീഷ് നാടക - ചലച്ചിത്ര സംവിധായകനായിരുന്ന പീറ്റർ ബ്രൂക്ക് അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസ് ആസ്ഥാനമാക്കി ആണ് ബ്രൂക്ക് പ്രവർത്തിച്ചിരുന്നത്.
റോയൽ ഷേക്സ്പിയർ കമ്പനിയ്ക്കൊപ്പം ബ്രൂക്ക് 1964ൽ മറാട്ട് സേഡിൻ്റെ ആദ്യ ഇംഗ്ലീഷ് ഭാഷാ നിർമ്മാണം സംവിധാനം ചെയ്തു. ഇത് 1965- ൽ ബ്രോഡ് വേയിലേക്ക് മാറ്റുകയും മികച്ച നാടകത്തിനുള്ള ടോണി അവാർഡു നേടുകയും മികച്ച സംവിധായകനായി ബ്രൂക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് 2021-ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു.
1921 മാർച്ച് 21 ന് ലണ്ടനിലാണ് ബ്രൂക്കിൻ്റെ ജനനം. ടോണി, എമ്മി അവാർഡുകൾ, ലോറൻസ് ഒലിവിയർ അവാർഡ്, പ്രീമിയർ ഇംപീരിയൽ അവാർഡ്,പ്രിക്സ് ഇറ്റാലിയ അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ നാടക സംവിധായകൻ എന്നാണ് അറിയപ്പെട്ടിരുന്നത്.