സഫ്ദർ ഹാഷ്മി ജനകീയ തെരുവ് നാടകോത്സവം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 10.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശ്ശൂർ : കേരള സംഗീത നാടക അക്കാദമി, നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഫ്ദർ ഹാഷ്മി അനുസ്മരണ പ്രഥമ ജനകീയ തെരുവ് നാടകോത്സവത്തോടനുബന്ധിച്ച് ജനുവരി ഫെബ്രുവരി മാസങ്ങളിൽ ദക്ഷിണ - മദ്ധ്യ - ഉത്തര മേഖലയിലെ ഒരു ജില്ലാ കേന്ദ്രത്തിലോ ഗ്രാമത്തിലോ അതാത് മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറ് സംഘങ്ങൾ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉൾപ്പെടുത്തി മൂന്ന് തെരുവ് നാടകോത്സവവും, തെരുവ് നാടക ശില്പശാലയും, സമാപനപരിപാടിയായി മേഖല നാടകോത്സവങ്ങളിലെ മികച്ച മൂന്നു നാടകങ്ങളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്ഷണിച്ചു വരുന്ന അഞ്ചു അന്യ ഭാഷാ തെരുവ് നാടകങ്ങളും ഉൾപ്പെടുത്തി തൃശ്ശൂരിൽ ദേശീയ ജനകീയ തെരുവ് നാടകോത്സവവും സംഘടിപ്പിക്കുന്നുണ്ട്.
അൻപത് പേർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന തെരുവ് നാടക ശില്പശാലയിൽ പങ്കെടുക്കുന്നതിനും, മേഖല അടിസ്ഥാനത്തിൽ നാടകം അവതരിപ്പിക്കുന്നതിനും തെരുവ് നാടക സംഘങ്ങളിൽ നിന്നും കലാ സംഘടനകളിൽ നിന്നും രചനകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 10 ആയിരിക്കും.
നാടക സംഘങ്ങൾക്ക് ഒരു നിശ്ചിത തുക നാടക അവതരണ ചെലവിലേക്ക് നൽകുന്നതാണ്. അവതരണ ദൈർഘ്യം മുപ്പതു മിനിറ്റിൽ കുറയാത്തതും നാല്പത്തിയഞ്ച് മിനിറ്റ് കവിയാത്തതുമായ തെരുവ് നാടക രചനകളാണ് പരിഗണിക്കുക. പ്രസിദ്ധീകരിച്ച രചനകളും അനുവദനീയമാണ്. രചയിതാവിന്റെ സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. രചനകൾ lnvnatakam@gmail. com എന്ന വിലാസത്തിൽ അയച്ചിരിക്കണം . അപേക്ഷ ഫാറത്തിനും നിബന്ധനകൾക്കും വാട്സ്ആപ് 9544453929 വിളിക്കുക അല്ലെങ്കിൽ
www.lnvmagazine.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.