കേരളോത്സവം ഇത്തവണ ഓൺലൈൻ ആയി നടത്തുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം ഇത്തവണ ഓൺലൈൻ ആയി പുനരാരംഭിക്കുന്നു. കലാമത്സരങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുക എന്ന് വൈസ് ചെയർമാൻ എസ് സതീഷ് അറിയിച്ചു. പഞ്ചായത്ത് ബ്ളോക് തല മത്സരങ്ങൾ ഒഴിവാക്കി നേരിട്ട് ജില്ലാ തലത്തിൽ മത്സരിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ 25 മുതൽ 30 വരെ നടക്കും. വ്യക്തികൾക്കും ക്ളബുകൾക്കും രെജിസ്റ്റർ ചെയ്യാം. രെജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ രെജിസ്റ്റർ നമ്പറും കോഡ് നമ്പറും ലഭിക്കും. ഈ രെജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് മത്സരത്തിനുള്ള വീഡിയോകൾ റെക്കോർഡ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടത്. ജില്ലാതല മത്സരങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം. 49 ഇനങ്ങളിലാണ് മത്സരം. ജില്ലാ സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, വിവിധ തലങ്ങളായി കൂടുതൽ പോയിന്റുകൾ നേടുന്ന ക്ലബ്ബ്കൾക്കും കാഷ് അവാർഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾ www.keralotsavam.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്