രോഗികളായ കലാകാരൻമാക്ക് സംസ്ഥാന സർക്കാറിന്റെ ചികിത്സാ സഹായം
- വാർത്ത - ലേഖനം
അശരണരും രോഗബാധിതരുമായ കലാസാംസ്കാരിക പ്രവർത്തകർക്കും സിനിമ സീരിയൽ താരങ്ങൾക്കും അടിയന്തര ചികിത്സാ സഹായം നൽകുന്നതിനുള്ള സംസ്ഥാന പദ്ധതിയുടെ ചട്ടങ്ങൾ .
1. ഈ ചട്ടങ്ങൾ അശരണരും രോഗബാധിതരുമായ കലാ സാംസ്കാരിക പ്രവർത്തകർക്കും സിനിമാ സീരിയൽ കലാകാരൻമാർക്കും അടിയന്തര ചികിത്സാ സഹായം നൽകുന്നതിനുള്ള സംസ്ഥാന പദ്ധതിയുടെ ചട്ടങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.
2. ഏറ്റവും കുറഞ്ഞ ചികിത്സാ ധനസഹായം 25000രൂപയും പരമാവധി ഒരുലക്ഷം രൂപയും ആയിരിക്കും.
3 . ഈ ചട്ടങ്ങള്‍ പ്രകാരം സാഹിത്യകാരന്മാര്ക്കും നൃത്തം, കഥകളി , കേരളീയ ക്ഷേത്രകലകള്‍, നാടകം , കഥാപ്രസംഗം, ഹരികഥ, ചിത്രകല, ശില്പകല, നാടന്‍ കലകള്‍ എന്നീ കലാരംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ചിട്ടുള്ള കലാകാരന്മാര്ക്കും ചികിത്സാധന സഹായത്തിനായി അതാത് അക്കാദമികളില്‍ അപേക്ഷിക്കാവുന്നതാണ്. സിനിമ, ടി.വി സീരിയല്‍ രംഗങ്ങളിലെ കലാകാരന്മാര് ചലച്ചിത്ര അക്കാദമി വഴി സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടതും ഡയറക്ടറുടെ ശിപാര്‍ശയോടുകൂടി സര്‍ക്കാരിലേക്ക് അയയ്ക്കേണ്ടതുമാണ്.
4. കളരി അഭ്യാസങ്ങള്‍ നടത്തുന്നവര്‍, സര്‍ക്കസ്സ് കലാകാരന്മാര് തുടങ്ങിയവര്‍ ഈ പദ്ധതി പ്രകാരം ചികിത്സാ സഹായത്തിന് അപേക്ഷിക്കാന്‍ യോഗ്യരല്ല.
5.അപേക്ഷകന്റെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ലഭിക്കുന്ന സ്വാതന്ത്ര്യ സമര പെന്‍ഷനും കലാകാരപെന്ഷനും ഒഴികെ എല്ലാത്തരം പെന്‍ഷനുകളും വരുമാനമായി കണക്കിലെടുക്കുന്നതാണ്. പ്രായപൂര്‍ത്തിയായ മക്കളുടെ വരുമാനം, കുടുംബ പെന്ഷന്, സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന്, കലാകാര പെന്ഷന്, സര്‍വ്വീസ് പെന്‍ഷന്‍കാരുടെ T.A. എന്നിവ വരുമാനത്തില്‍ ഉള്‍പ്പെടുത്തുന്നതല്ല.
6. വരുമാനം തെളിയിക്കുന്നതിന് വില്ലേജോഫീസറുടെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.
7. ചികിത്സാ സഹായം സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സയില്‍ കഴിയുന്ന അശരണരും രോഗബാധിതരുമായ കലാകാരന്മാര്ക്കു മാത്രം നല്‍കുന്നതാണ്. ഇത്തരത്തില്‍ ചികിത്സയിലാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ആശുപത്രി അധികൃതരില്‍നിന്നുള്ള സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.
8. മറ്റു കേസുകളില്‍ രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ചികിത്സ സംബന്ധിച്ച രേഖകളും (സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെ ) മരുന്നു വാങ്ങിയതിന്റെ ബില്ലും ബന്ധപ്പെട്ട സര്‍ട്ടിഫിക്കേറ്റും ഹാജരാക്കേണ്ടതും അക്കാദമി ഇവ പരിശോധിച്ച് ബില്ലുകളുടെ പകര്‍പ്പുകള്‍ സഹിതം ധനസഹായത്തിനുള്ള അപേക്ഷകള്‍ സാംസ്കാരികവകുപ്പ് ഡയറക്ടര്‍ മുഖാന്തരം സര്‍ക്കാരിലേക്ക് അയയ്ക്കേണ്ടതുമാണ്.
9. സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ മുഖേനയായിരിക്കും ധനസഹായം വിതരണം ചെയ്യുന്നത്. മറ്റു പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നവര്‍ക്കും മറ്റു രീതിയില്‍ ചികിത്സാ ധനസഹായം ലഭിക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരമുള്ള ചികിത്സാ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
10. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ തിരിച്ചു ലഭിക്കുന്നതല്ല.
ധനസഹായം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 50 വയസ്സായിരിക്കും.
ഈ പദ്ധതി പ്രകാരം ഒരു പ്രാവശ്യം ധനസഹായം ലഭിച്ചവര്‍ക്ക് വീണ്ടും ധനസഹായം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.