ലോക നാടക വാർത്തൾ ഗ്ലോബൽ തിയേറ്റർ പുരസ്കാര വിതരണത്തിന്റെ ഓൺലൈൻ സ്ട്രീമിങ്ങ് നവംബർ 20ന് ശനിയാഴ്ച രാത്രി ഒൻപതിന്.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മലയാള നാടകപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകളുടെ ആഭിമുഖ്യത്തില്‍, എല്‍ എന്‍ വി ഗ്ലോബല്‍ തീയറ്റര്‍ അവാര്‍ഡു വിതരണവും കേരള സാഹിത്യ അക്കാദമി നാടക രചനാപുരസ്കാരം നേടിയ ശ്രീജിത്ത് പൊയില്ക്കാവിനെ ആദരിക്കലും നടത്തുന്നു. 2021 നവംബര്‍ 20 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9 മണി മുതല്‍ ലോക നാടകവാര്ത്തകള് ഫേസ് ബുക്ക്, യുട്യൂബ് ചാനലുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. സര്‍വ്വശ്രീ : കെ. കലാധരന്‍ , മണിയപ്പന് ആറന്മുള, രജനി മേലൂര്‍, ഷമേജ് കുമാര്‍, പത്മനാഭന് തലോറ, ക്ലിന്റ് പവിത്രന് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നു. സര്‍വ്വശ്രീ: പ്രഫസര്‍ ചന്ദ്രദാസന്‍, മുഹമ്മദ് പേരാമ്പ്ര, ഡോ. സാംകുട്ടി പട്ടംകരി, എ.രത്നാകരന്, ടി. സുരേഷ്ബാബു, മോഹന്‍രാജ് പി.എന്‍, പ്രഫ. പി.ഗംഗാധരന്, രാജ്മോഹന്‍ നീലേശ്വരം, രമേഷ് കാവില്‍, റഫീക് മംഗലശ്ശേരി, ഡോ.ഷിബു എസ്.കൊട്ടാരം, അജിത നമ്പ്യാര്‍, സുധാകരന് ചോലൂര്‍, ഗിരീഷ് കാരാടി, ജിജു ഒറപ്പടി, അഡ്വഃ താര എന്‍.എസ്സ്, സുജിത്ത് കപില, അഡ്വഃ രശ്മി എസ്സ്, ശീതള്‍ ചന്ദ്രന്, രാജേഷ് ചേരാവള്ളി, സാനു ആന്റണി, അജയ് അന്നൂര്‍, അഫ്സല്, റംഷിദ് അബ്ദുള്‍ഖാദര്‍, താജു, ഷൈജു ഉളവണ്ണ, നൗഷാദ് ഹസ്സന്, അരുണ്‍ ഗോപാലകൃഷ്ണന്, സന്ദീപ് എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ശ്രീ. സതീഷ് കെ. സതീഷ്, എ. ശാന്തകുമാര്‍ അനുസ്മരണ പ്രസംഗം നടത്തുന്നു. തുടര്‍ന്ന് ഗ്രാമീണ നാടകസംഘങ്ങളായ നാടകഗ്രാമം കോഴിക്കോടിനും കൊല്ലം പ്രകാശ് കലാകേന്ദ്രത്തിനും എല്‍ എന്‍ വി യുടെ ധനസഹായമായ ''എല്‍ എന്‍ വി തീയറ്റര്‍ ഗ്രാന്റ് '' കൈമാറുന്നു.