മധു മാഷേ, വിട...
സിവിക് ചന്ദ്രൻ
ഇന്ത്യ - 1974 എന്ന നാടകത്തോടനുബന്ധിച്ചാണ് മധുസൂദനൻ എന്ന മധു മാഷെ പരിചയപ്പെടുന്നത് ........
മധു അന്ന് മീനങ്ങാടി സ്കൂളിൽ അധ്യാപകനായിരുന്നു, ഞാൻ അമ്പലവയലിലും.........
അടിയന്തിരാവസ്ഥക്കാലത്ത് ഞങ്ങളിരുവരും കണ്ണൂർ ജയിലിലുണ്ടായിരുന്നു മധു റിമാണ്ട് തടവുകാരനായും ഞാൻ കരുതൽ തടങ്കലിലും ജയിൽവാസത്തിനു ശേഷം മധു തിരിച്ചുവരുന്നത് പടയണി എന്ന നാടകവുമായി ആ നാടകവുമായാണ് ജനകീയ സാംസ്കാരിക വേദിയുടെ തുടക്കം
പിന്നെ അമ്മ എന്ന നാടകം. ഒരേ പേരിൽ രണ്ട് നാടകങ്ങൾ രണ്ട് വ്യത്യസ്ത രാഷ്ടീയ നാടക സംഘങ്ങൾ അവതരിപ്പിക്കുന്നു. അവ ആരോഗ്യകരമായ രാഷ്ട്രീയ സംവാദമായി വികസിക്കുന്നു. ഇങ്ങനെയും ഒരു കാലം മലയാളത്തിലുണ്ടായിരുന്നു ....
മധു മാഷ്, ജോയ് മാത്യു, രാമചന്ദ്രൻ മൊകേരി, സേതു, സ്റ്റെല്ല, എ സി കെ രാജ...... ഈ സംഘം മാക്സിം ഗോർക്കിയുടെ നോവലും ബെഹ്തിന്റെ നാടകവും അടിസ്ഥാനമാക്കിയാണ് ക്ഷുബ്ധ യൗവനത്തിന്റെ അരങ്ങിന് രൂപം നലകുന്നത്......