പ്രശസ്ത നാടക പ്രവർത്തകൻ രാജു കാർമൺ വിടവാങ്ങി.
- വാർത്ത - ലേഖനം
മണിയപ്പൻ ആറംമുള
മണിയപ്പൻ ആറംമുളയുടെ അനുശോചന കുറിപ്പ് വായിക്കാം.
ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന. എന്നോടു ചേർന്നു നിന്നിട്ടുള്ള ഗൗരവമുള്ള നാടകക്കാരൻ എൺപതുകളിൽ മലയാള ഗ്രാമീണ നാടക വേദിയുടെ മുഖ്യധാരയിലോ കടന്നു വന്ന രാജു കർമ്മൻ നാടകം ജീവിതവും ജിവിതം നാടകവുമായി ഗ്രാമ ഗ്രാമാന്തരങ്ങൾ തോറും നാടകത്തിൻ്റെ വിത്തുപാകി നടന്ന അനുഗ്രഹീത കലാകാരൻ ദേശീയ പുരസ്കാരങ്ങൾ തടങ്ങി എണ്ണമറ്റ അംഗീകാരങ്ങൾ രാജുവിനെ തേടിയെത്തിയിട്ടുണ്ട്. ലോകധർമ്മിയിൽ മഹാഭാരത കഥയിലെ ഉജ്ജ്വല കഥാപാത്രമായ കണ്ണൻ രാജുവിൻ്റെ അഭിനയ മുഹൂർത്തത്തിലെ നാഴികക്കല്ലാന്ന് അരക്ഷിതാവസ്ഥകളിലെടെ കടന്നുപോയ ഒരു ദരിദ്ര നാടകക്കാരൻ്റെ യാത്രയും വേദനയുണ്ടാക്കുന്ന ഭൂമയിൽ നിന്നെ ഏല്പിച്ച ദൗത്യം സമാനതകളില്ലാതെ നീ അഭംഗുരം തുടർന്നു പ്രിയ സോദരാ ആത്മമിത്രമേ ചേർന്നു നിന്നതിനും കലയുടെ കുടയാടിച്ചതിനും നന്ദിയുണ്ട് സ്നേഹമുണ്ടു ആദരാഞ്ജലികൾ
ലോക നാടക വാർത്തകളുടെ പ്രണാമം