കണ്ട കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ അനുഭവമേകുന്നു ടെലിപ്പതിസം ആൻഡ് ടെലിപ്പതി ചിത്ര പ്രദർശനം ശ്രദ്ധയമാകുന്നു
- വാർത്ത - ലേഖനം
എ. സെബാസ്റ്റ്യൻ
ഫോർട്ട് കൊച്ചി: കാഴ്ചയ്ക്കു മപ്പുറം പ്രത്യേക വേവ് ലെങ്ത്തിലൂടെ കമ്മ്യൂണിക്കേഷൻ സാധ്യമാകുമെന്നതാണ് ടെലിപ്പതിസം. ആ തലത്തിലേക്ക് കാഴ്ചയെ എത്തിക്കുക എന്നത് അത്തരത്തിൽ കാഴ്ചയുടെ രാഷ്ട്രീയം തിരിച്ചറിയുന്നവരിൽ നിന്നും സംഭവിക്കേണ്ടതാണ്. ആ കാഴ്ചയെ കാഴ്ചക്കാർക്ക് പ്രതലത്തിലൂടെ നിർവച്ചിക്കുവാൻ കഴിയുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന കാര്യമല്ല. അത് ആർട്ടിസ്റ്റ് ജോഷ്വ ടെലിപ്പതിസം ആൻഡ് ടെലപ്പിതി ചിത്രങ്ങളിലുടെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ നൽകുമ്പോൾ കണ്ട കാഴ്ച ശീലങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയൊരു കാഴ്ചയിലേക്ക് കൊണ്ട് പോകുന്നുണ്ട്.
ടെലിപ്പതിസത്തിലൂടെ ഭാര്യയുമായി കമ്മ്യൂണിക്കേഷൻ നടത്തിയിരുന്നു എന്ന് മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്നു വി.ആർ.കൃഷ്ണ അയ്യർ അവകാശപ്പെട്ടിരുന്നു. ടെലിപ്പതിസത്തിൻ്റെ കാണാ കാഴ്ചകളിലൂടെ സഞ്ചരിച്ച് നടത്തിയ രചനകളുടെ പ്രദർശനമാണ് ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ ആഗസ്റ്റ് 4-ാം തിയതീ മോഡേൺ ആർട്ട് നാഷണൽ ഗാലറി ഡയറക്ടർ ജനറൽ അദ്വൈത ഗഡ്നായക് ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്, ചിത്രകാരൻ പാരീസ് മോഹൻകുമാർ, ചലച്ചിത്ര താരം സുനിൽ സുഖത എന്നിവർ സംസാരിച്ചു. പ്രദർശനം ആഗസ്റ്റ് 11 ന് സമാപിക്കും. സമയം : രാവിലെ 10 മുതൽ 9 വരെ.