കാൽപ്പാടുകൾ
- കവിത
ചാക്കോ ഡി അന്തിക്കാട്
2020-ഒക്ടോബർ 7 (തൃശ്ശൂർ പു.ക.സ.യുടെ "കാവ്യശിഖ" WA ഗ്രൂപ്പിൽ ഒക്ടോബർ 8ന് പ്രസിദ്ധീകരിച്ചത്...)
ഈ കവിതയെ അവലംബിച്ച് കുന്നംകുളം- ഗുരുവായൂർ NATAK മേഖല മനോധർമ്മാഭിനയം നടത്തി...
(അഭിനയം- റോഷൻ ബാബു അജിത കല്ല്യാണി & അജിത് സിഥാർത്ഥ) കേരള സംഗീത നാടക അക്കാഡമിക്ക് മുൻപിൽ... ഡോ. RLV രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള... NATAK സംസ്ഥാന കമ്മിറ്റിയുടെ... (KSNA സെക്രട്ടറിക്കും ചെയർ പേഴ്സണും എതിരെയുള്ള...) അനിശ്ചിത കാല പ്രതിഷേധ സമരത്തിൽ... 2020-ഒക്ടോബർ 8ന് രാവിലെ 10 മണിക്ക്)
(ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ... സവർണ്ണ ഫാസിസ്സത്തിനെതിരെ... നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ...
തെരുവു നാടക... മനോധർമ്മാഭിനയ സാധ്യതയായി.. വികസിപ്പിക്കാൻ... തയ്യാറാക്കിയ കവിത)
വലിയ...ചെറിയ...
പെരുവഴികളിൽ...
ഇടവഴികളിൽ...
കാൽ നടക്കാരുടെ...
വഴിയോരങ്ങളിൽ...
അനേകം കോടികൾ...
കോടിക്കോടികൾ...
കാൽപ്പാടുകളുണ്ട് !...
(ഒരു പാടു കൽപ്പാടുകളെ പരിചയപ്പെടുത്തുന്നു)
കുഞ്ഞു കുട്ടികൾ...
സ്ത്രീകൾ...
യുവാക്കൾ...
തൊഴിലാളികൾ...
തൊഴിൽ രഹിതർ...
ദരിദ്രർ...അനാഥർ...
കലാകാരന്മാർ...
സംഗീതജ്ഞർ...
ഭ്രാന്തന്മാർ...
ബലിയാടുകൾ...
വിപ്ലവകാരികൾ...
രക്തസാക്ഷികൾ !...
അവരുടെയെല്ലാം...
കാലടികൾ !
ചോരയും വിയർപ്പും
കുതിർന്ന...
കാൽപ്പാടുകൾ...
ഈ മണ്ണിൽ...
പൂണ്ടു കിടപ്പുണ്ട്...
ഉള്ളംകൈയ്യിലെ
രേഖകൾ പോലെ...
ചരിത്രത്തിന്റെ
സ്പന്ദനങ്ങൾ പോലെ...
ചലനങ്ങൾ ഉറഞ്ഞുകൂടിയ
കവിതാ രചനകൾപോലെ...
ശിൽപ്പഭംഗിയുള്ള...
അനുഭവങ്ങളുടെ...
മാലകൾ...
കാലത്തിന്റെ
കരവിരുതിൽ...
കോർത്തിണക്കിയപോലെ...
തെരുവിലെ...
കാൽപ്പാടുകൾ !...
സൂക്ഷിച്ചു
നോക്കിയാൽ...
ഈ കാലടികൾക്ക്
മുകളിൽ...
അതിന്റെ
ഉടമകളെ...
(അടിമകളേയും)
സർവ്വം സഹയായ
രൂപത്തിൽ...
ഭാവത്തിൽ...
കണ്ടെത്താൻ
കഴിയും !
(ഒരുപാട്
മനുഷ്യരുടെ
നടത്തങ്ങൾ...
എത്ര
തളർന്നു
വീണിട്ടും...
ഉയിർത്തെഴുന്നേൽക്കുന്ന
മനുഷ്യ
രാശിയെ
ചിത്രീകരിക്കുന്നു...)
ഇതൊന്നും
തിരിച്ചറിയാതെ..
എ.സി.ഓഫീസിൽ...
ഫയലുകളുടെ...
ചട്ടകളിൽ...
ചുവപ്പു നാടകളിൽ
തിരുപ്പിടിച്ചുള്ള...
'ചാറ്റിംഗ്' തുടർന്ന്...
ചുവപ്പു നാടയെ
ചുമ്മാ തലോടി...
സ്വർണ്ണ ശരീരമുള്ള
പേനയിൽ
ലാസ്യഭാവത്തിൽ
ഉമ്മവെച്ച്...
ന്യായത്തിനും...
അന്യായത്തിനും...
ഒപ്പുകളിട്ട്...
ഊണിനു ശേഷം...
സ്വപ്നങ്ങൾ
കാണുമെന്നു കരുതി...
ചുമ്മാ മയങ്ങിയ...
ഉദ്യോഗസ്ഥ പ്രഭുത്വം !
(മനോധർമ്മ അഭിനയം)
ക്ലോക്കിൽ...
അഞ്ചു
മണിയടിക്കും
മുൻപേ...
കാറുകളിൽ...
(കാർ ഫാക്ടറിയിലെ പാർട്ണർഷിപ്പ് സ്വപ്നം കണ്ട്)
നിരത്തിലേക്കിറങ്ങുന്ന
ഉദ്യോഗസ്ഥർക്ക്...
സെക്രട്ടറിമാർക്ക്...
ഭരണാധികാരികൾക്ക്...
തെരുവിൽ പതിഞ്ഞ...
ജീവന്റെ പ്രതീകമായ...
കാലടികളുടെ...
അടിവേരുകളും...
കാലവും...
ചരിത്രവുമായുള്ള...
ആത്മ ബന്ധവും
എങ്ങിനെ തിരിച്ചറിയാൻ ?
(ചുറ്റും... ഉദ്യോഗസ്ഥ പ്രഭുത്വത്തെ... ചോദ്യം ചെയ്യുന്നവർ...
മനോധർമ്മ അഭിനയം)
ഭൂമിയുടെ...
യഥാർത്ഥ അവകാശികളും...
ജീവിത സ്പന്ദനങ്ങളും...
തമ്മിലുള്ള
ജൈവ ബന്ധത്തിന്റെ
തെളിവുകളായ...
ഈ കാൽപ്പാടുകളെ
തിരിച്ചറിഞ്ഞവർക്കേ...
ദളിതന്റെ ദുഃഖം...
മനുഷ്യരുടെ ദുഃഖം
തിരിച്ചറിയൂ...
സ്വന്തം ചോരയുടേയും...
ദളിതന്റെ ചോരയുടേയും...
നിറം
ഒന്നാണെന്നു
മനസ്സിലാക്കാതെ...
കല
എങ്ങിനെ
മനസ്സിലാകും ?
കല മനസ്സിലാവാതെ...
എങ്ങിനെ ജീവിതം
മനസ്സിലാകും ?
മറ്റു മനുഷ്യരെ
എങ്ങിനെ
മനസ്സിലാകും ?
സ്വന്തം ജന്മത്തിന്റെ
പൊരുൾ മനസ്സിലാവും
--------------------------------------------------------