"Future Shock!!!"- ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സ്വപ്നവും യാഥാർഥ്യവും ഇടകലർത്തി, സ്വന്തം നിഴലുമായി സംവാദം നടത്തുന്ന ഒരാളുടെ ഫാസ്സിസ്റ്റ് വിരുദ്ധ നിലപാട് വ്യക്തമാക്കുന്ന ഷോർട് ഫിലിം. ഒരു മയക്കത്തിൽപ്പോലും ഫാസ്സിസത്തിന്റെ ഇടപെടൽ എങ്ങിനെ കവിതകൊണ്ടും, സർഗ്ഗപ്രക്രിയകൊണ്ടും പ്രതിരോധിക്കണം എന്ന് തുറന്ന് പറയുന്ന, സമകാലിക പ്രസക്തിയുള്ള ഷോർട് ഫിലിം. മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻസ്വാമി ജയിലിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധിപ്പിക്കുന്ന അവതരണം!" 2021 സെപ്റ്റംബറിൽ ഷൂട്ട് ചെയ്തു.
2021 സെപ്തബറിൽ, പാലക്കാട് INSIGHT (ഹൈക്കൂ-HALF) ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിൽ ആദ്യ എൻട്രി ലഭിച്ചു
2022 ജനുവരി 15 രാവിലെ 10 മണിയ്ക്ക് ChackoDAnthikad Films എന്ന യൂട്യൂബ് ചാനലിൽ പ്രശസ്ത നാടക സിനിമാ സംവിധായകൻ പ്രിയനന്ദനൻ പ്രകാശനം നിർവ്വഹിച്ചു.
രചന, ക്യാമറ, അഭിനയം & സംവിധാനം : ചാക്കോ ഡി അന്തിക്കാട്
നിർമ്മാണം : PART - ONO Films - തൃശ്ശൂർ & നാടക സാധകം - ചേർപ്പ്
എഡിറ്റ് & സൗണ്ട് മിക്സ് : ടിറ്റൊ ഫ്രാൻസിസ്
സ്റ്റുഡിയോ : ഐ ടോൺസ് വടക്കാഞ്ചേരി
ലോഗോ ഡിസൈൻ : മഹേഷ് വെണ്മണി
ലോഗോ മ്യൂസിക് : ജയാനന്ദൻ ചേതന
ക്രീയേറ്റീവ് സപ്പോർട്ട് : ശ്രീജ കെ. ടി., തിയോ സി. & സാധകം സംഗീതാലയം - ചേർപ്പ്