നാടകകലാകാരൻ മധു കൊട്ടാരത്തിൽ അന്തരിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാടക ചലച്ചിത്ര രചയിതാവും അഭിനേതാവും ഭാരത് ഭവൻ നിർവ്വാഹക സമിതിയംഗവുമായ മധു കൊട്ടാരത്തിൽ(64) അന്തരിച്ചു.
റാന്നി തോട്ടമൺകാവ് കൊട്ടാരം വീട്ടിൽ കെ. ബി. മധുസൂധനൻപിള്ള എന്ന മധു കൊട്ടാരത്തിൽ കടമ്മനിട്ടയുടെ കവിതകൾക്ക് ശ്രദ്ധേയങ്ങളായ ദൃശ്യാവിഷ്ക്കാരങ്ങൾ നിർവ്വഹിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് തിലകൻ സ്മാരക പുരസ്കാരവും ഇതര സാംസ്കാരിക പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
സഹകരണ സംഘങ്ങളുടെ ഓഡിറ്ററായിരുന്നു. പി.ഡബ്ല്യൂ.ഡി റിട്ട. ഉദ്യോഗസ്ഥ ടി.ആർ. രത്നമ്മ സഹധർമ്മിണിയും എം.ആർ. പ്രിയദർശൻ മകനും ശ്രീചിത്രയിലെ റിസർച്ച് അസോസിയേറ്റ് ഗായത്രി. എസ് മരുമകളുമാണ്. മാർച്ച് 4 ന് ഭാരത് ഭവനിൽ വൈകുന്നേരം പൊതുദർശനവും സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ അനുസ്മരണ കൂട്ടായ്മയും നടന്നു. സഞ്ചയനം 2022 മാർച്ച് 10, 8.30 ന് തിരുവനന്തപുരം പ്രശാന്ത് നഗറിലെ സ്വവസതിയിൽ നടക്കും.