ബഹറിൻ പ്രതിഭ നാടക മത്സരഫലം പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി എൽ.എൻ.വി സെൻട്രൽ അഡ്മിൻ മോഹൻരാജ് പി.എൻ തിരഞ്ഞെടുക്കപ്പെട്ടു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പ്രഥമ പ്രതിഭാ നാടക അവാർഡിനു മുന്നോടിയായി ബഹറിന്‍ പ്രതിഭയിലെ നാടക പ്രതിഭകള്‍ മാറ്റുരച്ച പ്രഥമ യൂണിറ്റ് തല വിളംബര നാടക മത്സരത്തിന്റെ ഫല പ്രഖ്യാപനം
അവതരണം, ഒന്നാം സ്ഥാനം മുഹറഖ് മേഖലയിലെ ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച നാടകം സ്വത്വം, രണ്ടാം സ്ഥാനം മനാമ മേഖലയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് അവതരിപ്പിച്ച മല്ലനും മാതേവനും, മൂന്നാം സ്ഥാനം മുഹറഖ് മേഖലയിലെ ഉമ്മുല്‍ ഹസ്സം യൂണിറ്റ് അവതരിപ്പിച്ച ചില നേരങ്ങളില്‍ ചിലർ
സംവിധാനം, ഒന്നാം സ്ഥാനം മനാമ മേഖലയിലെ സല്‍മാനിയ യൂണിറ്റ് അവതരിപ്പിച്ച ജൂലിയറ്റ് സീസര്‍ ആക്റ്റ് 4 എന്ന നാടകം സംവിധാനം ചെയ്ത പി എൻ മോഹൻ രാജ്. രണ്ടാം സ്ഥാനം റിഫ മേഖലയിലെ വെസ്റ്റ് റിഫ യൂണിറ്റ് അവതരിപ്പിച്ച അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന നാടകം സംവിധാനം ചെയ്ത ജയൻ മേലത്ത്. മൂന്നാം സ്ഥാനം മുഹറഖ് മേഖലയിലെ ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച സ്വത്വം എന്ന നാടകം സംവിധാനം ചെയ്ത വിനോദ് ദേവന് & പ്രജിത്ത് നമ്പ്യാർ.
നടന്, ഒന്നാം സ്ഥാനം മനാമ മേഖലയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് അവതരിപ്പിച്ച മല്ലനും മാതേവനും എന്ന നാടകത്തിലെ മാതേവനെ അവതരിപ്പിച്ച പ്രകാശൻ കെ വി. രണ്ടാം സ്ഥാനം മനാമ മേഖലയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് അവതരിപ്പിച്ച മല്ലനും മാതേവനും എന്ന നാടകത്തിലെ മല്ലനെ അവതരിപ്പിച്ച നജീബ്. മൂന്നാം സ്ഥാനം മനാമ മേഖലയിലെ മനാമ സൂക്ക് യൂണിറ്റ് അവതരിപ്പിച്ച പരേതന് പറയാനുള്ളത് എന്ന നാടകത്തിലെ പരേതന്റെ വേഷം ചെയ്ത സജീവൻ ചെറുകുന്ന്.
നടി, ഒന്നാം സ്ഥാനം റിഫ മേഖലയിലെ വെസ്റ്റ് റിഫ യൂണിറ്റ് അവതരിപ്പിച്ച അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന നാടകത്തിലെ നാരായണിയെ അവതരിപ്പിച്ച സ്വപ്ന രാജീവ്. രണ്ടാം സ്ഥാനം മുഹറഖ് മേഖലയിലെ ഉമ്മുല്‍ ഹസ്സം യൂണിറ്റ് അവതരിപ്പിച്ച ചില നേരങ്ങളില്‍ ചിലര്‍ എന്ന നാടകത്തിലെ കൊലപാതകിയെ അവതരിപ്പിച്ച ദുര്‍ഗ്ഗ കാശിനാഥൻ. മൂന്നാം സ്ഥാനം മുഹറഖ് മേഖലയിലെ ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച സ്വത്വം എന്ന നാടകത്തിലെ 'ഇര'യായ പെണ്‍കുട്ടിയെ അവതരിപ്പിച്ച നേഹ.
ബഹറിനില്‍ നിന്നും രചിക്കപ്പെട്ട നാടകങ്ങളിലെ രചനക്ക് പ്രത്യേക പരാമര്‍ശം ടൂബ്ലി യൂണിറ്റ് അവതരിപ്പിച്ച നാടകം അവള്‍ക്കൊപ്പം രചയിതാവ് ഹരീഷ്. മികച്ച രചന ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച സ്വത്വം എന്ന നാടക രചയിതാക്കളായ ഫിറോസ് തിരുവത്ര & പ്രജിത്ത് നമ്പ്യാർ.
വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാ നാടക ബന്ധുക്കൾക്കും സംഘാടകരായ പ്രതിഭക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ.