നാടക വായന പരിശീലനത്തിന് പാഠക.
സ്വന്തം ലേഖകൻ
കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര വെർച്വൽ കൂട്ടായ്മ ആയ ലോക നാടക വാർത്തകൾ (എൽ.എൻ.വി)
നാടക വായന പരിശീലന പാഠ്യ
പദ്ധതിയായ *പാഠക* ക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ പ്രചരണാർത്ഥം പ്രശസ്തങ്ങളായ മലയാള നാടകങ്ങളുടെയും തെരഞ്ഞെടുത്ത നാടക ഭാഗങ്ങളുടെയും വായനാവതരണം സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കുന്നവർ ശബ്ദ സംപ്രക്ഷേപണ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരും പരിശീലനം നേടിയ കലാകാരന്മാരും ആണെന്നതിനാൽ നാടകത്തിലെ വൈകാരികാംശം ചോർന്നു പോവാതെയുള്ള വായനാനുഭവമായിരിക്കും പാഠക പ്രേക്ഷകർക്ക് സമ്മാനിക്കുക . സമീപ ഭാവിയിൽ നാടക കലാകാരന്മാർക്ക് ഏറെ തൊഴിൽ സാധ്യതയുള്ള ഈ പാഠ്യ പദ്ധതി മാസങ്ങൾ ദൈർഘ്യമുള്ള ഒരു കോഴ്സ് ആയിട്ടിരിക്കും എൽ.എൻ.വി ആരംഭിക്കുക. പ്രാരംഭ നാടക വായന അവതരണ പരിപാടിയിൽ പങ്കെടുക്കുന്നതിനും കോഴ്സിൽ ചേരുവാനും, പാഠകയിൽ അംഗമാകാനും 00973 39234535, 0091 7736029283 എന്നീ നമ്പറുകളിൽ വാട്സ് ആപ്പിൽ മാത്രം ബന്ധപ്പെടാവുന്നതാണ്