സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം; വ്യത്യസ്തമായ പാഠങ്ങളുമായി 'ജീവിത പാഠം'
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഓരോരുത്തരുടേയും ജീവിത പരിസരങ്ങളിൽ സംഭവിക്കുന്നതും വളരെ അടുത്തറിയാവുന്ന മനുഷ്യരുടെ ജീവിത യാത്രയിൽ അപ്രതീക്ഷിതമായി വന്നുപെടുന്നതുമായ ചില ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് കേരള സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ കണ്ണൂർ വാസൂട്ടിയുടെ സംവിധാനത്തിൽ തിരുവനതപുരം സംസ്കൃതി അവതരിപ്പിക്കുന്ന ജീവിത പാഠം.
ഒരു ഉൽസവരാത്രിയിൽ നാടകത്തിന്റെ ചിരിയിലും സന്തോഷത്തിലും പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ റോഡപകടത്തിൽ പൊലിഞ്ഞു പോയ ഒരു മകന്റെ ഓർമ്മകളുമായി, ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലതല്ലേ കുറച്ചു വൈകിയെങ്കിലും എത്തിച്ചേരുക എന്ന വിദൂര പ്രതീക്ഷയിൽ ജീവിക്കുന്ന ഒരു പിതാവിന്റെ കഥയാണ് സംസ്കൃതി പ്രേക്ഷകരുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നത്.
പിരപ്പൻ കോട് മുരളി, വിജു പിരപ്പൻ കോട്, ഉദയകുമാർ അഞ്ചൽ, ഡാവിഞ്ചി സുരേഷ്, വിജയൻ കടമ്പേരി, ബാബു അന്നൂർ, പയ്യന്നൂർ മുരളി, വിജയൻ അയ്യംപാറ, മുരളി കൃഷ്ണ, ജി കെ ദാസ്, ദേവി തിലക് തുടങ്ങിയവരുടെ അണിയറ സാന്നിദ്ധ്യം