ഡി പാണി മാസ്റ്റർ അനുസ്മരണ അന്തർദേശീയ ബാല നാടക രചനാ മത്സര പ്രഖ്യാപനം നവംബർ 14 ശിശുദിന നാളിൽ
- വാർത്ത - ലേഖനം
സ്വന്തം ലേഖകൻ
കോഴിക്കോട് : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച ഡി പാണി മാസ്റ്റർ അനുസ്മരണ അന്തർദേശീയ ബാല നാടക രചനാ മത്സരത്തിലെ വിജയികളെ നവംബർ 14 ഞായറാഴ്ച, ശിശുദിന നാളിൽ, എൽ എൻ വി ഫെയ്സ് ബുക്ക് പേജിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോർമുകളിലും സംഘടിപ്പിക്കുന്ന ചടങ്ങിൽ വിധികർത്താക്കൾ പ്രഖ്യാപിക്കുമെന്ന് എൽഎൻവി - ഡി പാണി അനുസ്മരണ നാടക രചനാ മത്സര കമ്മിറ്റി അംഗങ്ങൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കുട്ടികളുടെ നാടക വേദിക്ക് നവഭാവുകത്വം നൽകിയ നാടകൃത്തായിരുന്നു ഡി പാണി മാസ്റ്റർ.
മുപ്പത് മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന, പുസ്തക രൂപത്തിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചതൊ അവതരിപ്പിച്ചു കഴിഞ്ഞതൊ അല്ലാത്ത
രചനകളായിരിന്നു മത്സരത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. മികച്ച ആദ്യ മൂന്ന് നാടക രചനകൾക്ക് ഡി പാണി സ്മാരക അവാർഡ് ആയി മെമെന്റോയും ക്യാഷ് അവാർഡും നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
www.lnvmagazine.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9847096392, +973 39234535, +965 66041457 എന്നീ നമ്പരുകളിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.