വിക്രമൻ നായർ വിടവാങ്ങി. കുളൂർ മാഷിന്റെ കുറുപ്പ് വായിക്കാം
- ഒപ്പീനിയന്
കുളൂർ മാഷ്
1960 കളിൽ സെൻറ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിൽ പഠിച്ചിരിക്കുന്ന കാലത്ത് എന്റെ സീനിയർ ആയിരുന്ന ശ്രീ വിക്രമനായരുടെ അഭിനയം കണ്ട് അത്ഭുത പെട്ടിട്ടുണ്ട്. അത് പോലെ അഭിനയിക്കാൻ കൊതി തോന്നിട്ടുണ്ട് 1970 കളിൽ അദ്ദേഹം ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ നാടക മത്സരങ്ങളിൽ അദ്ദേഹത്തിൻറെ അഭിനയമികവിൽ തികഞ്ഞപ്രൊഫഷണൽ നടനെ കണ്ട അനുഭവ മായിരുന്നു. അന്ന് അദ്ദേഹത്തെ അറിയമെന്നല്ലാതെ അടുത്ത് ഇടപഴകണമെന്ന ആഗ്രഹം നടന്നിട്ടില്ല. അതിനുള്ള ഭാഗ്യം 90 കളിലാണ് എനിക്ക് ലഭിച്ചത്. അഞ്ചോളം പ്രൊഫഷണൽ നാടകങ്ങൾ അദ്ദേഹത്തിൻറെ സ്റ്റേജ് ഇന്ത്യക്ക് വേണ്ടി എഴുതിക്കൊടുക്കാനുള്ള സന്ദർഭങ്ങൾ എനിക്ക് തന്നു അതിനോടൊപ്പം ഒരുപാട് നാടക പാഠങ്ങൾ പഠിപ്പിച്ചു ആ നല്ല ബന്ധം കൂടുതൽ അംഗീകാരങ്ങൾ കിട്ടാനുള്ള കാരണമായി. ഒരുമിച്ചുള്ള നാടക യാത്രകൾ പലതരം പ്രേക്ഷകരെ പഠിക്കാനും നാടക ജീവിത വീക്ഷണത്തെ രൂപപ്പെടുത്താനും ഒരുപാട് സ്വാധീനിച്ചു ചില റേഡിയോ നാടകങ്ങളിൽ നമ്മൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം വസ്തുതാപരമായ ബന്ധങ്ങളെ കുറിച്ചുള്ള ചില പ്രതിപാദ്യം മാത്രമാണ് ഓർമ്മകളിൽ തികട്ടിവരുന്ന നാടകാനുഭവങ്ങൾ എത്ര വിവരിച്ചാലും മതിയാകില്ല എൻറെ നാടക ചിന്തകളെ രൂപപ്പെടുത്താൻ അങ്ങേയറ്റം സഹായിച്ച ആ നാടക കാരണവരുടെ മുമ്പിൽ എന്റെ ചങ്ങാതികൂടിയായ ഏട്ടന്റെ മുൻപിൽ ഭക്തിപൂർവ്വം ബഹുമാനത്തോടെ നമസ്കരിക്കുന്നൂ.