സംസ്ഥാന ഡിജിറ്റൽ നാടക മത്സരം വിജയികളെ പ്രഖ്യാപിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കരിവെള്ളൂര്‍ യുവക് സംഘം, ദുബായ് അല്ഖുസ് തിയറ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഡിജിറ്റല്‍ നാടക മത്സര വിജയികളെ പ്രഖ്യാപിച്ചു. കരിവെള്ളൂരിലെ പഴയകാല നാടക പ്രവർത്തകനും സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവുമായ ബാലൻ കരിവെള്ളൂരിനെ സ്മരിച്ചുകൊണ്ടുള്ള ഡിജിറ്റൽ നാടക മത്സരമാണ് 'മൈക്ക്'. പത്തോളം നാടകങ്ങൾ മത്സരത്തിൽ പങ്കെടുത്തു. അഡ്വ. താര എൻ എസ്, പ്രൊഫ. ചന്ദ്രദാസൻ, സതീഷ് കെ സതീഷ് എന്നിവരായിരുന്നു വിധികർത്താക്കൾ.
അവതരണം. ഒന്നാം സ്ഥാനം രാക്ഷസി, രണ്ടാം സ്ഥാനം അതിര്,മൂന്നാം സ്ഥാനം അക്ക.കലി എന്ന നാടകം പ്രത്യേക ജൂറി പരാമർശം നേടി. രാക്ഷസി എന്ന നാടകം മികച്ച സംവിധായകനും മികച്ച നാടകകൃത്തിനുമുള്ള അവാർഡുകൾ നേടി. മികച്ച നടൻ ഉയർത്തെഴുന്നേൽപ്പിലെ പൈലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേതാവ്. മികച്ച നടി അക്ക എന്ന നാടകത്തിലെ സരോജ അക്കയെ അവതരിപ്പിച്ച അഭിനേത്രി. ബാലതാരം എന്റെ ഉപ്പുപ്പാക്കൊരു ആനയുണ്ടാർന്നുവിലെ കുഞ്ഞിപ്പാത്തുമ്മ. മികച്ച പ്രകാശ നിയന്ത്രണം, അതിര്, മികച്ച സംഗീത സംവിധായകന്, നാടകം രാക്ഷസി.
എല്ലാ വിജയികൾക്കും നാടക മത്സരത്തിൽ പങ്കെടുത്ത എല്ലാ നാടക ബന്ധുക്കൾക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ.