സങ്കേതിക കാരണം പറഞ്ഞ് സംഗീത നാടക അക്കാദമി കോഴിക്കോട് നിന്നും നാടകോത്സവം മാറ്റിവെച്ചു
- ഒപ്പീനിയന്
ബൈജു മേരികുന്നു
ഒരു നാടക വിചാരം
സംഗീത നാടക അക്കാദമി കേരളത്തിലെ 14 ജില്ലകളിലും സംഘടിപ്പിക്കപ്പെടുന്ന 10 നാടകങ്ങൾ അടങ്ങിയ 5 ദിവസത്തെ ഏകപാത്ര നാടകോത്സവം സംഘടിപ്പിക്കാൻ കോഴിക്കോട്ടെ ചുമതല ഞങ്ങളുടെ സംഘമായ Red Youngs മഞ്ചാടിക്കുരുവിനു ആയിരുന്നു നൽകിയത് .
ബ്രോഷർ വരെ തയ്യാറാക്കി ജൂലൈ 23 മുതൽ 28 വരെ വെള്ളിമാടുകുന്നിൽ വച്ചായിരുന്നു പ്രോഗ്രാം നടത്താനുള്ള തീരുമാനം. വെള്ളിമാടുകുന്നിൽ ആദ്യമായിആടായിരുന്നു ഇത്തരത്തിൽ ഒരു നാടകോത്സവം (സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളത്) നടക്കാൻ വേണ്ടി പോകുന്നത് അതുകൊണ്ടു തന്നെ വളരെ വിപുലമായ ഒരുക്കങ്ങളായിയുന്നു ഞങ്ങൾ ചെയ്തത്. സ്വാഗതസംഘം മുഴുവൻ രാഷ്ട്രീയ പാർട്ടിപ്രതിനിധികളെയും സാംസ്കാരിക പ്രവർത്തകരെയും സംഘടനകളെയും ഒക്കെ വിളിച്ചുകൊണ്ടു വിളിച്ചു ചേർക്കാനുള്ള കത്ത് വരെ തയ്യാറാക്കി.
നാടകങ്ങൾ ഏതൊക്കെ എന്നും അതിൽ അഭിനയിക്കുന്ന ആളിന്റെ പേരും അഡ്രസ്സും ഫോൺ നമ്പറും എല്ലാം അയച്ചു തന്നു.
തുടർന്ന് കുറച്ചു പേരെ ബന്ധപ്പെടുകയും ഡീറ്റൈൽ അയക്കുകയും ചെയ്തു.
ഉദ്ഘാടന ദിവസമടക്കം സംസാരിക്കേണ്ടവരുടെയും അനുബന്ധപരിപാടികളുടെയും വിശദംശങ്ങൾ അറിയിക്കാൻ വേണ്ടി അക്കാദമിയിൽ നിന്നും അവസാന വട്ട ഒരുക്കങ്ങൾക്ക് ഫോൺ കാൾ വന്നു.
അത്രയും കാര്യങ്ങൾ നടന്ന ശേഷം ഒരാഴ്ച മുൻപാണ് അക്കാദമിയിൽ നിന്നും ഫോൺ വരുന്നത്.
ഒന്ന് മെയിൽ നോക്കണം എന്നു പറഞ്ഞായിരുന്നു ഫോൺ സന്ദേശം,
മെയിൽ നോക്കിയപ്പോൾ അക്കാദമിയുടെ ഒരു മെയിൽ ഇൻബോക്സിൽ കിടക്കുന്നു ആവേശത്തോടെ തുറന്നു വായിച്ചപ്പോൾ ആണ് ചതി മനസ്സിലായത് മറ്റൊന്നു മല്ല ഇതായിരുന്നു വിഷയം.
ചില സാങ്കേതീക കാരണങ്ങളാൽ വെള്ളിമാടുകുന്നു നടത്താൻ നിശ്ചയിച്ച നാടകോത്സവം ഒഴിവാക്കിയതായി അറിയിക്കുന്നു.നിങ്ങൾക്കുണ്ടായ വിഷമത്തിന് ക്ഷമാപണം
എന്നതാണ് ആ സാങ്കേതീക കാരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അക്കാദമിക്ക് രണ്ടിലേറെ തവണ മെയിൽ അയച്ചു ഫോൺ വിളിച്ചു പക്ഷെ മറുപടി ലഭിച്ചില്ല.
കഴിഞ്ഞ 17 വർഷമായി വെള്ളിമാടുകുന്നിലും കോഴിക്കോട് നഗരത്തിലൂമായി സാംസ്കാരിക പ്രവർത്തനം നടത്തുന്ന നാടകപ്രവർത്തനം നടത്തുന്ന ഞങ്ങളുടെ സംഘത്തിന് ഈ നാടകോത്സവം തടയുന്നതിൽ ആരാണ് പ്രവർത്തിച്ചത് എന്നുള്ളത് അറിയേണ്ടത് സംഘടനയുടെ ആവശ്യമായിരുന്നു.
ഒടുവിൽ ചിത്രങ്ങൾ ക്ലിയർ കോഴിക്കോട് നിന്നും പോയ പരാതിയിൽ ആണത്രേ സാംസ്കാരിക വകുപ്പ് മന്ത്രി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
കോഴിക്കോട്ടെ ചില പ്രധാനികൾ പറഞ്ഞത് ഞങ്ങളുടേത് നാടക സംഘം അല്ലാ എന്നായിരുന്നു പോലും ആ കാര്യം കണ്ടെത്തിയ മഹാന്മാരായ സാറന്മാരിൽ കുറച്ചുപേർ ഈ ഗ്രൂപ്പിലും ഉണ്ട് എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ഇടുന്നതു.
സാറന്മാരെ ആരാണ് നാടക സംഘം നിങ്ങൾ നാടകം കാണാറുണ്ടോ ? നാടകവുമായി പുലബന്ധം ഉള്ളവരാണോ ഞങ്ങളെ കുറിച്ച് ഇത്തരം ഒരു പരാതി അയച്ചത് ? അതോ രാഷ്ട്രീയപരമായ ശത്രുതയോ ? നാഴികക്ക് നാല്പതുവട്ടം ഫാസിസത്തെ കുറിച്ച് ക്ളാസ് എടുക്കുന്ന നിങ്ങൾ കാണിച്ചതിനെ എന്ത് പേരിട്ടു വിളിക്കണം ? നല്ല നമസ്കാരം സാറന്മാരെ പിന്നെ നിങ്ങൾ കണ്ടെത്തിയ നാടകസംഘമല്ലാത്ത ഞങ്ങൾ നടത്തിയ ചില നാടക ഇടപെടലുകൾ താഴെ കൊടുക്കുന്നു നേരം കിട്ടുമെങ്കിൽ വായിച്ചു നോക്കണം .
1: ഞങ്ങൾ അവതരിപ്പിച്ച വരിണിയ എന്ന നാടകത്തിനു സംഗീത നാടക അക്കാദമിയുടെ മികച്ച പത്തു നാടകങ്ങളിൽ ഒന്ന് എന്ന പരിഗണനയിൽ 50000 രൂപ പാരിതോഷികവും അക്കാദമിയുടെ ഹാളിൽ അവതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
2: കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഞങ്ങളുടെ നാടകം മ്യൂസിയം ഓഫ് ലവ് കോഴിക്കോട് ടൌൺ ഹാളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്.
3: ജൂൺ 24 നാണു ഞങ്ങളുടെ നാടകം ഭൂപടം മാറ്റിവരയ്ക്കുമ്പോൾ കോഴിക്കോട് സമീപകാലത്ത് കണ്ടിട്ടില്ലാത്ത അത്രയും വലിയ ജനപങ്കാളിത്തത്തിടെ അവതരിപ്പിക്കപ്പെട്ടത്.
4: കേരളത്തിലെ ഏറ്റവും മികച്ച കുട്ടികളുടെ നാടക കളരിയായ മഞ്ചാടിക്കുരു ഞങ്ങളുടേതാണ്
5: കോഴിക്കോട്ട് അടച്ചുപൂട്ടപ്പെട്ട നാടകലോകത്തെ തിരിച്ചുപിടിക്കാൻ സംഘടിപ്പിച്ച ശാന്തനോർമ്മ നാടകോത്സവം 2021 ഡിസംബർ 3-4 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടന്നത് മുഖ്യ സംഘാടകരിൽ ഒരു സംഘം ഞങ്ങളുടേതായിരുന്നു.
6: കോഴിക്കോട് തന്നെ വിവിധ നാടക സംഘങ്ങളുടെ നാടകാവതാരങ്ങൾക്കു പിന്തുണയുമായി കോഴിക്കോടൻ നാടക സമിതിക്കു പിന്നണിയിലും ഞങ്ങൾ ഉണ്ടായിരുന്നു.
7: കഴിഞ്ഞ കോവിഡ് കാലത്ത് അടച്ചുപൂട്ടപ്പെട്ട നാടക കലാകാരന്മാരുടെ വീടുകളിലേക്ക് ഒരു മാസത്തേക്കുള്ള കിറ്റ് 125 വീടുകളിൽ എത്തിച്ചത് ഞങ്ങളായിരുന്നു (ഇതൊന്നും എവിടെയും ഒരു ഫോട്ടോ പോലും ഞങ്ങൾ നൽകിയിട്ടില്ല)
8: എ. ശാന്തകുമാറിന്റെ
നാടകപുസ്തകം വീടുകൾക്കെന്തു പേരിടും എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഞങ്ങളാണ് സാറന്മാരെ
കൂടുതൽ പറയുന്നില്ല കാരണം ഞങ്ങൾ നാടക സംഗമല്ലെന്നു കണ്ടെത്തിയ ആ കണ്ണട ഉണ്ടല്ലോ അത് ഫാസിസ്റ്റു കണ്ണടയാണ് ആ കണ്ണട ഒന്ന് മാറ്റിയാൽ കാഴ്ചക്ക് നല്ല വ്യക്തത വരും ഇടതുപക്ഷത്തു പ്രവർത്തിക്കുന്ന ഒരു സംഘത്തിന് പോലും ഇടതുപക്ഷഭരണം നടക്കുമ്പോൾ ഇതാണ് അനുഭവമെങ്കിൽ പിന്നെ എന്താണ് അവസ്ഥ ?
ഞങ്ങൾക്കെതിരെ ഞങ്ങൾക്ക് നാടകോത്സവം തരാതിരിക്കാൻ ഇടപെട്ടവരെ
ഞങ്ങൾ വെല്ലുവിളിക്കുന്നു കേരളത്തിലെ മറ്റു ജില്ലകളിൽ നാടകോത്സവം നടത്താൻ അനുമതി നൽകിയ സംഘങ്ങളിൽ ഞങ്ങളോളം നാടക പ്രവർത്തനം നടത്തിയ ഏതു സംഘമാണ് ഉള്ളതെന്ന് നിങ്ങൾ പറയണം.
നിങ്ങൾക്ക് ഇഷ്ടമില്ലാത്തതിനെ ഒഴിവാക്കുന്നതാണോ മഹത്തായ മാർക്സിയൻ സൗന്ദര്യശാസ്ത്രം കലക്കി കുടിച്ചു വളർന്നവരേ നിങ്ങൾ പഠിച്ചമാർക്സിയൻ തത്ത്വശാസ്ത്രം
എങ്കിൽ നിങ്ങൾ പഠിച്ചത് മാർക്സിസമേ അല്ല എന്ന് പറഞ്ഞുകൊണ്ട്.
ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു നല്ല നമസ്കാരം പറഞ്ഞു കൊണ്ട് നിര്ത്തുന്നു.
ലാൽസലാം.